
ഇടുക്കി ജില്ലയിൽ ഇന്ന് (20-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 40–60 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യത.
ജോലി ഒഴിവ്
ചെറുതോണി∙ ഇടുക്കി സർക്കാർ എൻജിനീയറിങ് കോളജിൽ ഒഴിവുള്ള വിവിധ അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിൽ 24ന് 10നും മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് വിഭാഗങ്ങളിൽ 25ന് 10നും ആണ് കൂടിക്കാഴ്ച. www.geodukki.ac.in, 04882233250.
സീറ്റ് ഒഴിവ്
മൂലമറ്റം∙ സെന്റ് ജോസഫ്സ് കോളജ് (ഓട്ടോണമസ്) ബിഎസ്സി കെമിസ്ട്രി, ബിഎസ്സി ഫിസിക്സ്, ബിഎസ്സി മാത്സ്, ബിഎ ഇംഗ്ലിഷ്, ബിഎ ഇക്കണോമിക്സ്, ബിബിഎ, ബിബിഎ എയ്ഡഡ്, ബികോം കോഓപ്പറേഷൻ, ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ എന്നീ പ്രോഗ്രാമുകളിലേക്ക് എസ്സി, എസ്ടി സംവരണ സീറ്റുകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ ഇന്ന് 5ന് മുൻപായി അസ്സൽ രേഖകളുമായി കോളജ് ഓഫിസിൽ ഹാജരാകണം. 8086800083, 7510312043.
സ്പോട്ട് അഡ്മിഷൻ
തൊടുപുഴ∙ കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പത്തനംതിട്ട ജില്ലയിൽ തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നിഷ്യൻ കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ക്ലാസുകൾ 26ന് ആരംഭിക്കും. പ്ലസ്ടു/ഐടിഐ/ഡിപ്ലോമ ആണ് യോഗ്യത. 6 മാസം ദൈർഘ്യമുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 100% പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കും. 9495999688, 9496085912.
കട്ടപ്പന കമ്പോളം
ഏലം: 2325-2425
കുരുമുളക്: 640
കാപ്പിക്കുരു(റോബസ്റ്റ): 200
കാപ്പി പരിപ്പ്(റോബസ്റ്റ): 380
കൊട്ടപ്പാക്ക്: 225
മഞ്ഞൾ: 220
ചുക്ക്: 240
ഗ്രാമ്പൂ: 750
ജാതിക്ക: 250
ജാതിപത്രി: 1300-1700
കൊക്കോ വില അടിമാലി
കൊക്കോ: 90
കൊക്കോ ഉണക്ക: 320
മുരിക്കാശേരി
കൊക്കോ: 120
കൊക്കോ (ഉണക്ക): 340