
ഇടുക്കി ജില്ലയിൽ ഇന്ന് (20-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സമ്പർക്ക പഠന ക്ലാസുകൾ ഉണ്ടാകില്ല
തൊടുപുഴ ∙ ഈസ്റ്റർ പ്രമാണിച്ച് ഇന്ന് സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ സാക്ഷരത, നാല്, ഏഴ്, പത്ത്, ഹയർസെക്കൻഡറി തുല്യതാ കോഴ്സുകൾ, പച്ച മലയാളം, അച്ഛീ ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയുടെ സമ്പർക്ക പഠന ക്ലാസുകൾ ഉണ്ടാകില്ലെന്ന് ജില്ലാ കോഓർഡിനേറ്റർ പി.എം.അബ്ദുൽകരീം അറിയിച്ചു.
കൺവൻഷൻ നാളെ മുതൽ
കുമളി ∙ അണക്കര പെന്തക്കോസ്തൽ പ്രെയർ അസംബ്ലിയുടെ നേതൃത്വത്തിലുള്ള അഞ്ചാമത് അണക്കര കൺവൻഷൻ കുമളി എട്ടാം മൈൽ ഗവ.സ്കൂളിന് സമീപം തയാറാക്കിയിരിക്കുന്ന പന്തലിൽ നാളെ മുതൽ 23 വരെ നടക്കും. പാസ്റ്റർ എബി അയിരൂർ, ഡോ.ഷിബു കെ.മാത്യു, പാസ്റ്റർ അനീഷ് തോമസ് എന്നിവർ പ്രസംഗിക്കും. ജാൻസൺ നേതൃത്വം നൽകുന്ന റാന്നി രഹബോത്ത് ഗോസ്പൽ സിങ്ങേഴ്സ് ഗാനശുശ്രൂഷ നിർവഹിക്കും. കൺവൻഷൻ വിളംബര യോഗങ്ങളായി അണക്കര, കുമളി, ചക്കുപള്ളം, ചെല്ലാർകോവിൽ, കൊച്ചറ, ചേറ്റുകുഴി എന്നിവിടങ്ങളിൽ മേഖലാ സമ്മേളനങ്ങൾ നടന്നു.
മരിയൻ ദിവ്യകാരുണ്യ ധ്യാനം 25ന്
തൊടുപുഴ ∙ കോട്ടയം കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാന കേന്ദ്രത്തിൽ മരിയൻ ദിവ്യകാരുണ്യ ധ്യാനം 25ന് വൈകിട്ട് 4 മുതൽ 27ന് വൈകിട്ട് 4 വരെ നടക്കും. ഫോൺ : 7012658609, 9995540777