അടിമാലി ∙ ആലുവ – മൂന്നാർ രാജപാത തുറക്കണമെന്നും യാത്രായോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് സമരം വീണ്ടും ശക്തമാകുന്നു. 25നു കോതമംഗലം നഗരസഭാ കൗൺസിൽ, കീരംപാറ, കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകൾ റോഡ് ആക്ഷൻ കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ കോതമംഗലം പൊതുമരാമത്ത് വകുപ്പ് (റോഡ് വിഭാഗം) സബ് ഡിവിഷനു മുൻപിൽ ധർണ നടത്തും.
മൂന്നാറിൽ നിന്ന് കരിന്തിരി, പെരുമ്പൻകുത്ത്, കുറത്തിക്കുടി, പൂയംകുട്ടി വഴി ആലുവയിൽ എത്തിയിരുന്ന രാജപാത തകർന്നത് ഒരു നൂറ്റാണ്ട് മുൻപുണ്ടായ (1924) വെള്ളപ്പൊക്കത്തിലാണ്.
പകരം സംവിധാനം എന്ന നിലയിൽ ആലുവയിൽ നിന്ന് കോതമംഗലം, അടിമാലി വഴി മൂന്നാറിലേക്ക് പുതിയ റോഡ് നിർമിക്കാൻ തിരുവിതാംകൂർ ഭരണാധികാരി റാണി സേതു ലക്ഷ്മി ഭായി നടപടി സ്വീകരിക്കുകയായിരുന്നു. വെള്ളപ്പൊക്കത്തിൽ മൂന്നാറിന് സമീപം കരിന്തിരി മുതൽ പെരുമ്പൻകുത്ത് വരെയുള്ള ഭാഗത്തായിരുന്നു കൂടുതൽ നാശം.
ദേവികുളം താലൂക്കിലെ മാങ്കുളം, കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ, കീരംപാറ പഞ്ചായത്തുകൾ, അടിമാലി പഞ്ചായത്തിന്റെ അതിർത്തി ഗ്രാമങ്ങളായ ആദിവാസി ഉന്നതികൾ എന്നിവിടങ്ങളിലെ ജനങ്ങൾ യാത്രാദുരിതത്തിലാണിപ്പോഴും. തകർന്ന റോഡിലൂടെ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അടുത്ത നാൾ വരെ ഗതാഗതം നടത്തിയിരുന്നു.
നിലവിലെ സ്ഥിതി
കോതമംഗലത്തു നിന്ന് 72 കിലോമീറ്റർ ദൂരമാണ് കുട്ടമ്പുഴ, പെരുമ്പൻകുത്ത്, കരിന്തിരി വഴി മൂന്നാറിനുള്ളത്.
കോതമംഗലം മുതൽ പൂയംകുട്ടി വരെയുള്ള 28.5 കിലോമീറ്റർ ദൂരം പൊതുമരാമത്തു വകുപ്പിനെ കൊണ്ട് ഏറ്റെടുപ്പിച്ച് നിർമാണം നടത്തി. ശേഷിക്കുന്ന തകർന്ന 26 കിലോമീറ്റർ ദൂരം പൊതുമരാമത്ത് വകുപ്പിന്റെയാണെങ്കിലും വനം വകുപ്പ് ഭൂമിയുടെ അവകാശവാദവുമായി രംഗത്ത് എത്തിയതോടെയാണ് നിർമാണ ജോലികൾ തടസ്സപ്പെട്ടത്.
സംസ്ഥാന സർക്കാർ ഇടപെട്ട് വനം വകുപ്പിന്റെ തടസ്സവാദങ്ങൾ ഒഴിവാക്കി റോഡുനിർമാണത്തിന് നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ സജീവമാകുന്നത്.
പൊതുമരാമത്തിന്റെ റോഡ്
പഴയ ആലുവ – മൂന്നാർ രാജപാതയുടെ ഭാഗമായ കോതമംഗലം – പെരുമ്പൻകുത്ത് റോഡ് മൂവാറ്റുപുഴ പൊതുമരാമത്ത് (റോഡ്സ്) ഡിവിഷന്റെ ആസ്തി റജിസ്റ്ററിൽ ഉൾപ്പെട്ടതാണ്. എന്നാൽ വനം വകുപ്പിന്റെ തടസ്സങ്ങളെ തുടർന്ന് പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെയുള്ള 26 കിലോമീറ്റർ ദൂരം അളന്നു തിട്ടപ്പെടുത്തി ഏറ്റെടുക്കുന്നതിന് പൊതുമരാമത്തു വകുപ്പിന് കഴിഞ്ഞിരുന്നില്ല.
പെരുമ്പൻകുത്ത് മുതൽ മാങ്കുളം ചെറുകിട
ജല വൈദ്യുത പദ്ധതിയുടെ വൈദ്യുത നിലയം സ്ഥാപിക്കുന്ന കുറത്തിക്കുടി വരെയുള്ള ദൂരം ടാറിങ് ജോലികൾ നടന്നിട്ടുണ്ട്. റോഡ് അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള അപേക്ഷ മലയാറ്റൂർ, മാങ്കുളം, മൂന്നാർ ഡിഎഫ്ഒമാർ, അടിമാലി, കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് ഓഫിസ് അധികൃതർ എന്നിവർക്കു കൈമാറിയിരുന്നു.
എന്നാൽ വനം വകുപ്പ് ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ സർവേ നടപടികൾ തടസ്സപ്പെടുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

