നെടുങ്കണ്ടം∙ അപ്രതീക്ഷിതമായ മഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് ഇടുക്കിയിലെ ഏതാനും ഡ്രൈവർമാരുടെ ജീവിതവും പ്രതീക്ഷകളും. ഇരുപതിലേറെ വാഹനങ്ങൾ ഒഴുക്കിൽപെട്ടും വെള്ളം കയറിയും നശിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. കൂട്ടാർ സ്വദേശി സന്തോഷിന്റെ ഉപജീവന മാർഗമായ ട്രാവലർ ഒഴുകിപ്പോയി.
തേഡ്ക്യാംപ് സ്വദേശിയുടെ ഉടമസ്ഥതതയിലുള്ള ട്രാവലർ കഴിഞ്ഞദിവസം വൈകിട്ട് ഓട്ടം കഴിഞ്ഞശേഷം സന്തോഷിന്റെ വീടിനു സമീപത്തെ കൂട്ടാർ എസ്ബിഐക്ക് സമീപമുള്ള പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.
സന്തോഷിന്റെ വീട്ടിലേക്ക് വാഹനം എത്താത്തതിനാൽ ഇവിടെയാണ് സ്ഥിരം പാർക്ക് ചെയ്യുന്നത്. പുലർച്ചെ മൂന്നോടെ കൂട്ടാർ പുഴയിൽ ജലനിരപ്പുയർന്നു എന്നറിഞ്ഞ സന്തോഷ് ഒരു കിലോമീറ്റർ അകലെയുള്ള വീട്ടിൽനിന്നു ട്രാവലറിന്റെ സമീപത്തേക്ക് എത്തി.
അപ്പോഴേക്കും വാഹനത്തിനരികെ എത്താൻ കഴിയാത്ത വിധം ജലനിരപ്പുയർന്നിരുന്നു. എങ്കിലും ശ്രമകരമായി രണ്ടു കയറുകളുപയോഗിച്ച് വാഹനം കെട്ടി നിർത്തി.
ഒഴുക്ക് കൂടിയതോടെ രാവിലെ ആറോടെ വടം പൊട്ടി ട്രാവലർ കല്ലാർ പുഴയിലേക്ക് പതിക്കുകയായിരുന്നു.
പിന്നീട് നടത്തിയ തിരച്ചിലിൽ മുന്നൂറു മീറ്ററോളം അകലെ നിന്നു വാഹനം കണ്ടെത്തി. പൊട്ടിപ്പൊളിഞ്ഞു പൂർണമായി നശിച്ച നിലയിലാണ് ട്രാവലർ.കമ്പംമെട്ട് സ്വദേശി തുണ്ടുവേലിൽ അരുണിന്റെ ഉടമസ്ഥതയിലും സുഹൃത്തുക്കളുടേതുമായ 4 വാഹനങ്ങളും ഒഴുകിപ്പോയി.
ഇതിൽ രണ്ടു കാറുകളും ഒരു ഇരുചക്ര വാഹനവും കണ്ടെത്തിയെങ്കിലും ഒരു സ്കൂട്ടർ ഇതുവരെയും കണ്ടെത്താനായിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]