മൂന്നാർ ∙ നിർമാണ നിരോധനമുള്ള മൂന്നാർ, പള്ളിവാസൽ, ചിന്നക്കനാൽ, ദേവികുളം മേഖലകളിൽ നിലവിൽ നടക്കുന്നത് അറുപതിലധികം അനധികൃത കെട്ടിട നിർമാണങ്ങൾ.
ജില്ലാ ഭരണകൂടത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് അനധികൃത നിർമാണങ്ങളെല്ലാം പുരോഗമിക്കുന്നത്. സ്റ്റോപ് മെമ്മോ നൽകിയ കെട്ടിടങ്ങൾക്കെതിരെ തുടർ നടപടിയുണ്ടാകാതിരിക്കാൻ ഭരണ, പ്രതിപക്ഷ പാർട്ടികളുടെ സംരക്ഷണവുമുണ്ട്.
ജില്ലയിലെ ഇടതു വലതു പാർട്ടികളുടെ പ്രധാന സാമ്പത്തിക സ്രോതസ്സും ഇപ്പോൾ ഈ മേഖലയിലെ നേതാക്കളായതിനാൽ യാതൊരു പ്രതിഷേധവും ഉണ്ടാകാതെയാണ് അനധികൃത നിർമാണങ്ങളെല്ലാം പുരോഗമിക്കുന്നത്.
എൻഒസി ഇല്ലാതെ നടക്കുന്ന കെട്ടിട നിർമാണങ്ങൾക്ക് ഒത്താശ ചെയ്തു നൽകുന്ന റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥർ ലക്ഷങ്ങളാണ് കൊയ്യുന്നത്.
പെർമിറ്റ് വീടു വയ്ക്കാൻ; നിർമിക്കുന്നത് റിസോർട്ട്
വീടു നിർമിക്കാനെന്ന പേരിലാണ് നിർമാണ നിരോധനമുള്ള വില്ലേജുകളിൽ നിന്നും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് എൻഒസിക്കായുള്ള ഫയലുകൾ ആദ്യം നീക്കുന്നത്.
വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തഹസിൽദാരാണ് വീട് വയ്ക്കുന്നതിനുള്ള എൻഒസി നൽകുന്നത്.
കെട്ടിടത്തിന്റെ വലുപ്പം സംബന്ധിച്ച് നിയന്ത്രണമില്ലാത്തതിനാൽ ഏതു വലുപ്പത്തിലും എൻഒസി ലഭിക്കുമെന്നതിനാൽ കെട്ടിടം റിസോർട്ടുകളാക്കി മാറ്റുന്നതിനു തടസ്സങ്ങളില്ല. മൂന്നാറിലെ വിവിധ നഗറുകൾ, പോതമേട്, ഗ്യാപ് റോഡ്, ദേവികുളം, പള്ളിവാസൽ, കല്ലാർ, രണ്ടാം മൈൽ, ചിത്തിരപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് വൻകിട
കെട്ടിട നിർമാണങ്ങൾ വ്യാപകമായിരിക്കുന്നത്.
കയ്യേറ്റങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനും അനധികൃത കെട്ടിട
നിർമാണങ്ങൾ തടയുന്നതിനുമായി ദേവികുളത്ത് സ്പെഷൽ റവന്യു ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. ഒരു തഹസിൽദാരുടെ നേതൃത്വത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.
എന്നാൽ അനധികൃത നിർമാണങ്ങൾ, കയ്യേറ്റങ്ങൾ എന്നിവയ്ക്കെതിരെ ഒരു നടപടികളും എടുക്കാതെ ഇവയ്ക്ക് ഒത്താശ ചെയ്യുന്ന സ്ഥിതിയാണിപ്പോൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]