കുമളി ∙ ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പഞ്ചായത്ത് നടത്തിയ ശ്രമം പരാജയപ്പെട്ടു, ദേശീയപാതാ വിഭാഗം കനിയാതെ പ്രശ്നത്തിന് പരിഹാരമാകില്ല. കുമളി ടൗണിലെ ഓട
അടഞ്ഞതാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായത്. ടൗണിലെ പെട്രോൾ പമ്പിന് സമീപത്താണ് അടിക്കടി വെള്ളക്കെട്ട് രൂപപ്പെടുന്നത്.
സാധാരണ മഴക്കാലത്ത് ഈ ഭാഗത്ത് റോഡിൽ വെള്ളം കയറുമായിരുന്നു.
എന്നാൽ ഇപ്പോൾ ഓട പൂർണമായും അടഞ്ഞതോടെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽനിന്നുള്ള വെള്ളം പോലും റോഡിൽ നിറയുകയാണ്.
വണ്ടൻമേട് കവല ഭാഗത്തുനിന്നുള്ള ഓട ദേശീയപാത കുറുകെ കടന്ന് ടൗണിന് പിന്നിലുള്ള തോട്ടിലൂടെ തേക്കടി ആനവച്ചാലിൽ എത്തണം.
എന്നാൽ ഓടയിൽ ദേശീയപാതയുടെ കുറുകെയുള്ള ഭാഗം മാലിന്യങ്ങൾ കയറി അടഞ്ഞതോടെ ഇതുവഴി വെള്ളം സുഗമമായി ഒഴുകുന്നതിന് തടസ്സമായി.
ടൗണിലെ ഓടകൾ ശുചിയാക്കിയിട്ട് വളരെ വർഷങ്ങളുമായി. മലിനജലം റോഡിലേക്ക് കയറുന്നത് ജനങ്ങൾക്ക് ദുരിതമായതോടെയാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഇത് പരിഹരിക്കാനായി ഓടയുടെ ഒരു ഭാഗത്തെ സ്ലാബ് മാറ്റി ശ്രമം നടത്തിയത്.
എന്നാൽ മറുഭാഗത്തെ നടപ്പാത കുറച്ചു ഭാഗം തെളിക്കാതെ ഓട ശുചീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]