
കുട്ടിക്കാനം ∙ മരിയൻ കോളജിലെ രണ്ടാം വർഷ സാമൂഹിക പ്രവർത്തന വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി ഫീൽഡ് വർക്കിന് ഇത്തവണ കേരളം ചുറ്റുന്നത് കെഎസ്ആർടിസി ബസിൽ. കോളജിലെ 100 വിദ്യാർഥികൾ രണ്ടു കെഎസ്ആർടിസി ബസുകളിൽ സഞ്ചരിച്ച് വിവിധ ജില്ലകളിലെ സന്നദ്ധ സംഘടനകൾ സന്ദർശിച്ചു ഇവിടെ നടക്കുന്ന സോഷ്യൽ വർക്ക് പ്രവർത്തനങ്ങൾ പഠിക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. കെഎസ്ആർടിസി പുതിയതായി ആവിഷ്കരിച്ച ചാർട്ടേഡ് സർവീസിന്റെ സാധ്യത മനസ്സിലാക്കിയ അധ്യാപകരും വിദ്യാർഥികളും ഫീൽഡ് സന്ദർശനങ്ങൾ ചാർട്ടേഡ് സർവീസ് വഴി നടത്താൻ തീരുമാനിക്കുകയായിരുന്നു.
കെഎസ്ആർടിസി കുമളി ഡിപ്പോയിലെ ഉദ്യോഗസ്ഥർ പിന്തുണയും നിർദേശങ്ങളും നൽകിയതോടെയാണ് ആന വണ്ടിയിലെ ഫീൽഡ് വർക്ക് വിജയകരമായത്. തുടർന്നും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനാണ് തീരുമാനമെന്ന് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. പി.ജെ.ജസ്റ്റിൻ, കോഓർഡിനേറ്റർമാരായ ഡോ.
ജോബി ബാബു, വിശാഖ് മോഹൻ എന്നിവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]