വണ്ണപ്പുറം∙ ആലപ്പുഴ മധുര സംസ്ഥാന പാതയിലെ വണ്ണപ്പുറം – ചേലച്ചുവട് റോഡിൽ ചീങ്കൽസിറ്റിക്ക് സമീപം രണ്ടു തോടിനു കുറുകെയുള്ള കലുങ്കിന്റെ അടിഭാഗം ഇടിഞ്ഞുവീണതിനെ തുടർന്ന് പുനർനിർമാണം ആരംഭിച്ചെങ്കിലും പണികൾ ഇഴഞ്ഞുനീങ്ങുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നതായി പരാതി.
അപകടസ്ഥിതിയിൽ ആയിരുന്ന കലുങ്കിന്റെ സ്ഥിതി ചൂണ്ടിക്കാട്ടി മനോരമ വാർത്ത നൽകിയതിനെ തുടർന്നാണ് പണികൾ തുടങ്ങിയത്. എന്നാൽ പണികൾക്ക് വേഗമില്ല.
കലുങ്കിന്റെ മറുവശത്ത് ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയെങ്കിലും പണികൾ പൂർത്തീകരിച്ചിട്ടില്ല.
കലുങ്കിന്റെ മുകൾഭാഗം ടൈൽ വിരിച്ച് മനോഹരമാക്കിയത് അടുത്ത നാളിലാണ്. ടൈലുകൾ അടർന്ന് കലുങ്കിന്റെ ഇടിഞ്ഞ ഭാഗത്തേക്ക് പതിച്ച് വലിയ ഗർത്തം ഇവിടെ രൂപപ്പെട്ടിട്ടുണ്ട്.
ദിവസവും ഹൈറേഞ്ചിലേക്കുള്ള ദീർഘദൂര സർവീസുകളും സ്കൂൾ ബസുകളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് അപകട ഗർത്തം രൂപപ്പെട്ടത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഇടിഞ്ഞിരിക്കുന്ന ഭാഗം പൊതുമരാമത്ത് അധികൃതർ വേർതിരിച്ച് റിബൺ വലിച്ചു കെട്ടിയിട്ടുണ്ട്. ഈ റോഡിലൂടെ ഒട്ടേറെ വാഹനങ്ങളാണ് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യുന്നത്.
പരിചയമില്ലാത്തവർക്ക് അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണെന്ന് പ്രദേശവാസികൾ പറയുന്നത്.
അടിയന്തരമായി പണി പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

