മൂന്നാർ ∙ ഇടമലക്കുടി പഞ്ചായത്തിലെ കണ്ടത്തിക്കുടിയിൽ പ്രവർത്തിക്കുന്ന അങ്കണവാടി കെട്ടിടം തകർത്ത ശേഷം ഒറ്റയാൻ കുട്ടികൾക്ക് നൽകാനായി സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങൾ തിന്നുനശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തിനാണ് ഒറ്റയാൻ കെട്ടിടത്തിന്റെ അടുക്കള ഭാഗത്തെ ഭിത്തിയും ജനാലയും തകർത്തത്. അകത്ത് സൂക്ഷിച്ചിരുന്ന അരി ഉൾപ്പെടെ വലിച്ചു പുറത്തിട്ട് തിന്ന ശേഷമാണ് ഒറ്റയാൻ മടങ്ങിയത്.ആറു മാസം മുൻപാണ് ഈ അങ്കണവാടി പ്രവർത്തനമാരംഭിച്ചത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള 14-ാം നമ്പർ പോളിങ് ബൂത്തായി കണ്ടെത്തിയ അങ്കണവാടി കെട്ടിടത്തിനു നേരെയാണ് കാട്ടാനയാക്രമണമുണ്ടായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

