അടിമാലി ∙ അപ്പർ ചെങ്കുളം ജല വൈദ്യുത പദ്ധതിയുടെ ടണൽ നിർമാണവുമായി ബന്ധപ്പെട്ട് പാറ പൊട്ടിക്കലുമായി ബന്ധപ്പെട്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായി പരാതി. മുതുവാൻകുടി കൂടാരത്തിൽ ശിവപ്രസാദ്, തേക്കുംതടത്തിൽ സാവിത്രി എന്നിവരുടെ വീടുകളുടെ ഭിത്തിക്ക് വിള്ളൽ സംഭവിച്ചിട്ടുണ്ട്.
പാറ പൊട്ടിക്കുമ്പോൾ ശക്തമായ പ്രകമ്പനത്തോടു കൂടിയ സ്പോടനമാണ് ഉണ്ടാകുന്നത്. ഇതെ തുടർന്ന് സമീപത്തുള്ള വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്.
ഇതിനു പരിഹാരം കാണുന്നതിനായി കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സിഎസ്ഐആർ–സിഐഎംഎഫ്ആർ പഠന സംഘം സ്ഥലത്തെത്തി പരിശോധന നടത്തി ട്രയൽ ബ്ലാസ്റ്റിങ് ആരംഭിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടില്ല.
ഇതോടെ പ്രദേശവാസികൾ നിർമാണ ജോലികൾ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ ടണൽ നിർമാണത്തിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
നിർമാണ പ്രവർത്തികൾ പൂർത്തീകരിക്കുന്ന പള്ളിവാസൽ എക്സ്റ്റൻഷൻ, നിർമാണത്തിലിരിക്കുന്ന ചെങ്കുളം ഓഗ്മെന്റേഷൻ പദ്ധതികളുടെ പൂർത്തീകരണത്തോടെ ചെങ്കുളം അണക്കെട്ടിൽ എത്തുന്ന അധിക ജലം ഉപയോഗിച്ചാണ് അപ്പർ ചെങ്കുളം ജല വൈദ്യുത പദ്ധതി നടപ്പാക്കുന്നത്.
വെള്ളത്തൂവലിലെ ചെങ്കുളം ജലവൈദ്യുത നിലയത്തിനു സമീപം മുതിരപ്പുഴ ആറിന്റെ തീരത്താണ് നിർദിഷ്ട ജലവൈദ്യുത നിലയം സ്ഥാപിക്കുന്നത്.
ടണൽ നിർമാണത്തിന്റെ ഭാഗമായാണ് സർജ് കുന്ന്, പൈപ്പ് ലൈൻ ഭാഗങ്ങളിൽ പാറ പൊട്ടിക്കൽ ആരംഭിച്ചപ്പോഴും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]