മുട്ടം∙ മലങ്കര എൻട്രൻസ് പ്ലാസ അഴിമതി സംബന്ധിച്ച പരാതിയിൽ വിജിലൻസ് വീണ്ടും പരിശോധന നടത്തി. പൊതുമരാമത്ത് റോഡ്സ് വിഭാഗം, പൊതുമരാമത്ത് പാലം വിഭാഗം, ടൂറിസം വിഭാഗം എന്നിവയിലെ അസി എക്സിക്യൂട്ടീവ് എൻജിനീയർമാരുടെ സഹായത്തിലാണ് പരിശോധന നടത്തിയത്. നിർമാണത്തിൽ ഉൾപ്പെടെ അഴിമതിയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്തിയെങ്കിലും ഇത് സംബന്ധിച്ചുള്ള വിശദ റിപ്പോർട്ട് തയാറാക്കാൻ വിജിലൻസ് കഴിഞ്ഞില്ല. തുടർന്നു സാങ്കേതിക പരിജ്ഞാനമുള്ള മൂന്ന് വിഭാഗങ്ങളിൽ നിന്നുള്ള എൻജിനീയറുടെ സഹായത്തിൽ പരിശോധന നടത്തുകയായിരുന്നു.
കെട്ടിട
നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്ന നിർമാണ സാമഗ്രികൾ അളവിന് അനുസരിച്ച് ഉപയോഗിച്ചിട്ടുണ്ടോ, പ്ലാൻ പ്രകാരം നിർമാണം നടത്തിയോ എന്നിവയെല്ലാമാണ് പരിശോധിക്കുക.നിർമാണം സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ മെഷർമെന്റ് ബുക്ക് നിർമാണ ഏജൻസി ആയ ഹാബിറ്റാറ്റിൽ വിജിലൻസ് ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചാകും എൻജിനീയറിങ് വിഭാഗം വിജിലൻസിന് റിപ്പോർട്ട് നൽകുക. റിപ്പോർട്ടിൽ അഴിമതി തെളിഞ്ഞാൽ സർക്കാർ അനുമതിയോടെ കേസ് വിജിലൻസ് കോടതിയിലേക്ക് എത്തും.എന്നാൽ ടൂറിസം വകുപ്പും എംവിഐപിയും നിർമാണ ഏജൻസി ആയ ഹാബിറ്റാറ്റും വിജിലൻസ് പരിശോധനയുമായി സഹകരിക്കാത്തതും അന്വേഷണം വൈകാൻ കാരണമായി.
നിർമാണത്തിലെ അഴിമതി സംബന്ധിച്ച പൊതുപ്രവർത്തകനായ മുട്ടം സ്വദേശി ബേബി ജോസഫ് വണ്ടനാനിക്കൽ നൽകിയ പരാതിയിലാണ് പരിശോധന. ആദ്യഘട്ട
അന്വേഷണം നടത്തുകയും മുട്ടം വിജിലൻസ് അഴിമതി കണ്ടെത്തുകയും മേൽഘടകത്തിലേക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ തുടർനടപടികൾ വൈകുകയായിരുന്നു. എൻട്രൻസ് പ്ലാസയ്ക്ക് 2.5 കോടിയോളം രൂപയാണ് ചെലവ് വന്നിട്ടുള്ളത്.
കോടികൾ മുടക്കിയിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ ഇപ്പോഴും എൻട്രൻസ് പ്ലാസ അടഞ്ഞ് കിടക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

