ചെറുതോണി ∙ കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും, ഇത്തരം വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ ഡോ.ദിനേശൻ ചെറുവാട്ട് പറഞ്ഞു. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ലയിൽ വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികൾ, അവയുടെ പുരോഗതി, പദ്ധതികൾ നടപ്പാക്കുന്നതിൽ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ വിലയിരുത്തുന്നതിനാണു അവലോകന യോഗം.
ജില്ലയിൽ കുട്ടികൾക്ക് മാത്രമായി ഡീ-അഡിക്ഷൻ സെന്റർ, സൈക്യാട്രിസ്റ്റിന്റെ സേവനം, വിദ്യാലയങ്ങളിൽ കുട്ടികളുടെ ഹാജരില്ലായ്മ, ഉന്നതികളിലേക്ക് സ്കൂൾ വാഹനങ്ങളുടെ കുറവ്, സ്കൂളുകളിൽ കൗൺസലറുടെ സേവനം തുടങ്ങിയ വിവിധ കാര്യങ്ങൾ വിവിധ വകുപ്പ് മേധാവികൾ കമ്മിഷന്റെ ശ്രദ്ധയിൽ പെടുത്തി.സ്കൂളുകളിൽ കുട്ടികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ബാലാവകാശ കമ്മിഷൻ അംഗങ്ങൾ പറഞ്ഞു.
കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം പാടേ ഒഴിവാക്കുകയല്ല; മറിച്ച് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുവാൻ കുട്ടികളെ രക്ഷിതാക്കളും അധ്യാപകരും പഠിപ്പിക്കണമെന്നും അംഗങ്ങൾ വ്യക്തമാക്കി.
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി താഴെത്തട്ടിൽ പ്രവർത്തിക്കാൻ കുടുംബശ്രീക്കും പഞ്ചായത്ത് അടക്കമുള്ള വകുപ്പുകൾക്കും സാധിക്കുമെന്നും ബാലാവകാശ കമ്മിഷൻ വിലയിരുത്തി. കമ്മിഷൻ അംഗങ്ങളായ അഡ്വ.
പി.ഷജേഷ് ഭാസ്കർ, കെ.കെ.ഷാജു, അഡിഷനൽ ജില്ലാ മജിസ്ട്രേട്ട് ഷൈജു പി.ജേക്കബ്, ജില്ലാ ശിശുക്ഷേമ ഓഫിസർ വി.ഐ.നിഷ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

