തെക്കുംഭാഗം ∙ അഞ്ചിരി റോഡിൽ തെക്കുംഭാഗം മലങ്കര ഗേറ്റിനു സമീപമുള്ള പഴയ കലുങ്ക് അപകടാവസ്ഥയിലായിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും ഇത് പുനർനിർമിക്കാൻ നടപടിയില്ലാത്തത് അപകട ഭീഷണിയായി.
തെക്കുംഭാഗത്തുനിന്ന് ആനക്കയം ഭാഗത്തേക്കുള്ള പ്രധാന റോഡിലെ കലുങ്കാണ് കൽക്കെട്ടുകൾ ഇടിഞ്ഞ് അപകട സ്ഥിതിയിലായത്.
റോഡിന്റെ ഒരു ഭാഗം തന്നെ ഇപ്പോൾ താഴ്ന്ന നിലയിലാണ്. വലിയ ഉയരമുള്ള കൽക്കെട്ടുകളാണ് കലുങ്കിനുള്ളത്.
വലിയ ടോറസ് ലോറികളും മറ്റും അമിത ലോഡ് കയറ്റി പോകുന്നതിനാൽ അപകടാവസ്ഥയിലുള്ള കലുങ്ക് ഇപ്പോൾ കൂടുതൽ ഭീഷണിയിലാണ്.
കഴിഞ്ഞ വർഷം കാരിക്കോട് മുതൽ മലങ്കര ഗേറ്റ് വരെയുള്ള ഭാഗം ആധുനിക നിലവാരത്തിൽ റീ ടാർ ചെയ്തിരുന്നു. ഇതിനോട് ചേർന്നുള്ള അഞ്ചിരി റോഡിലാണ് കലുങ്ക് അപകട
ഭീഷണിയായി മാറിയത്. ഇത് കഴിഞ്ഞ വർഷം തന്നെ പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയും പുതിയ എസ്റ്റിമേറ്റ് തയാറാക്കി കലുങ്ക് പുനർനിർമിക്കുമെന്ന് അധികൃതർ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഒരു വർഷമായിട്ടും ഇതിനുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇവിടെ ഇരുവശത്തും വീപ്പകൾ വച്ച് മുന്നറിയിപ്പ് നൽകിയത് മാത്രമാണ് അധികൃതർ ചെയ്ത ആകെയുള്ള നടപടി.
ഇപ്പോൾ ഈ വീപ്പകൾ പലതും കാടു മൂടിയ നിലയിലുമാണ്. എത്രയും വേഗം കലുങ്ക് പുനർ നിർമിക്കാനും അതുവരെ ഇതുവഴിയുള്ള ഭാര വാഹനങ്ങളുടെ ഗതാഗതം തടയാനും അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

