മൂന്നാർ ∙ അടിക്കടിയുള്ള വൈദ്യുതി തടസ്സംമൂലം പതിറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്ന വട്ടവട നിവാസികൾക്ക് ആശ്വാസവുമായി വൈദ്യുതി വകുപ്പ് രംഗത്ത്.
വൈദ്യുതി തടസ്സം ഒഴിവാക്കാനായി മറയൂർ സബ്സ്റ്റേഷനിൽനിന്നു ഭൂഗർഭ കേബിളുകൾ വഴി വട്ടവടയിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. കേന്ദ്ര സർക്കാരിന്റെ നവീകരിച്ച വിതരണ മേഖല സ്കീം (ആർഡിഎസ്എസ്) പദ്ധതിയിൽപെടുത്തി 5 കോടി രൂപ ചെലവിട്ടാണ് മറയൂർ – ഉള്ളവയൽകുടി- ചിലന്തിയാർ വഴി 8 കിലോമീറ്റർ ദൂരം ഭൂമിക്കടിയിലൂടെ കേബിളുകൾ വലിച്ച് കോവിലൂരിൽ വൈദ്യുതി എത്തിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി കേബിളുകൾ വലിക്കുന്നതിനുള്ള കുഴികളുടെ നിർമാണം കഴിഞ്ഞ ദിവസമാരംഭിച്ചു.
പദ്ധതി പൂർത്തിയാകുന്നതോടെ വട്ടവടയിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സത്തിന് പരിഹാരമാകും. മൂന്നാറിലെ സ്വകാര്യ കമ്പനിയിൽനിന്നു വൈദ്യുതി ലൈനുകൾ വലിച്ചായിരുന്നു വട്ടവടയിൽ വൈദ്യുതി എത്തിച്ചിരുന്നത്.
ചിറ്റുവര, പഴത്തോട്ടം വഴിയാണ് ഈ ലൈനുകൾ വട്ടവടയിലെത്തുന്നത്. ഗ്രാന്റിസ് തോട്ടങ്ങൾ, വനമേഖലകൾ വഴിയാണ് ലൈനുകൾ കടന്നുപോകുന്നത്.
മേഖലയിൽ ചെറിയ കാറ്റോ മഴയോ ഉണ്ടായാൽ മരങ്ങളും ശിഖരങ്ങളും ഒടിഞ്ഞു വൈദ്യുതി ലൈനുകളിൽ വീണ് ആഴ്ചകളോളം വട്ടവട പഞ്ചായത്തിൽ വൈദ്യുതി തടസ്സമുണ്ടാകുന്നത് പതിവായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

