
ചെറുതോണി∙ വാഴത്തോപ്പ് ഗിരിജ്യോതി സിഎംഐ പബ്ലിക് സ്കൂളിനു സമീപം സ്ഥാപിച്ചിട്ടുള്ള കെഎസ്ഇബിയുടെ ട്രാൻസ്ഫോമർ കാടുകയറി. ട്രാൻസ്ഫോമറിലും ഹൈ വോൾട്ടേജ് കേബിളുകളിലും കയറിപ്പറ്റിയ കാട്ടുവള്ളികളും പൊന്തയും വലിയ അപകട
ഭീതിയാണ് സൃഷ്ടിക്കുന്നത്. ട്രാൻസ്ഫോമറിനു ചുറ്റും കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പഴകി തുരുമ്പെടുത്ത സ്ഥിതിയിലാണ്. വളവോടു കൂടിയ റോഡിൽ വാഹനങ്ങൾ എത്തുമ്പോൾ കാൽനട
യാത്രക്കാരും കുട്ടികളും ട്രാൻസ്ഫോമറിന്റെ സമീപത്തേക്ക് നീങ്ങും. ഇത്തരത്തിൽ നീങ്ങുമ്പോൾ കാട്ടുപടർപ്പുകൾ ഹൈടെൻഷൻ വയർ തട്ടി നിൽക്കുന്നതിനാൽ ഷോക്ക് ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. ഒരു കാലത്ത് സുരക്ഷ ഒരുക്കിയിരുന്ന വേലി ഇപ്പോൾ സുരക്ഷയ്ക്കു പകരം അപകടക്കെണിയാണ് ഒരുക്കുന്നത്.പൈനാവ് സെക്ഷൻ ഓഫിസിന്റെ പരിധിയിലുള്ള ഒട്ടുമിക്ക ട്രാൻസ്ഫോമറകളുടെയും അവസ്ഥ ഇതാണ്.
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനും വൈദ്യുത ലൈനിലേക്കുള്ള തടസ്സങ്ങൾ നീക്കുന്നതിനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു പറയുന്നതല്ലാതെ നടപടികൾ പൂർണമായും എങ്ങും എത്തിയിരുന്നില്ല.
വാഴത്തോപ്പ് വഞ്ചിക്കവലയിൽ പ്രവർത്തിക്കുന്ന കെഎസ്ഇബി ഓഫിസിന്റെ 200 മീറ്റർ ചുറ്റളവിലുള്ള ട്രാൻസ്ഫോമറുകൾ പോലും വേണ്ടവിധം പരിപാലിക്കാൻ ഉദ്യോഗസ്ഥർക്കു കഴിയുന്നില്ല. സ്ഥലത്ത് ബോർഡുകൾ സ്ഥാപിച്ച് അപകട മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെങ്കിലും അതും എളുപ്പത്തിൽ കാണാൻ ആവാത്ത വിധത്തിലാണ്.
അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് ട്രാൻസ്ഫോമറുകളുടെ ചുറ്റുമുള്ള കാട് നീക്കി സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ദുരന്തമാകും കടന്നുവരികയെന്നു നാട്ടുകാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]