
നെടുങ്കണ്ടം∙ തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്ക് പാറ ഉൽപന്നങ്ങളുമായി വരുന്ന ലോറികൾ കമ്പത്തിന് സമീപം തടഞ്ഞു നിർത്തി പണം ആവശ്യപ്പെടുന്നതായി പരാതി. തമിഴ്നാട് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ലോറി ഉടമകൾ പറയുന്നു.
നിയമപരമായി പാസോടെ വരുന്ന കേരളത്തിലെ ലോറികളാണ് ഏതാനും ആളുകൾ ചേർന്ന് തടഞ്ഞു നിർത്തി പണം ആവശ്യപ്പെടുന്നത്. തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടിയുടെ പിൻബലത്തിലാണ് ഗുണ്ടാപ്പിരിവെന്നാണ് ആക്ഷേപം.
ലോറി ഒന്നിന് 3,000 മുതൽ 6,000 രൂപ വരെയാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം കേരളത്തിലെ ലോറികൾ തടഞ്ഞു നിർത്തിയ തമിഴ്നാട്ടിലെ സംഘം കമ്പം പൊലീസ് എത്തിയിട്ടും പിരിഞ്ഞു പോകാൻ തയാറായില്ലെന്ന് ലോറി ഉടമകൾ പറയുന്നു. രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ് നടപടി സ്വീകരിക്കാൻ പൊലീസ് തയാറാകാത്തതെന്നാണ് ഇവർ പറയുന്നത്. തമിഴ്നാട്ടിലെ സംഘവുമായി ലോറി ഉടമകൾ ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല.
ഇതോടെ കേരളത്തിലെ ലോറി ഉടമകൾ തമിഴ്നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]