
നെടുങ്കണ്ടം∙ ലക്ഷങ്ങൾ മുടക്കി നിർമിച്ച വഴി വിളക്കുകൾ അണഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല. കുമളി-മൂന്നാർ സംസ്ഥാനപാതയിൽ നെടുങ്കണ്ടം കിഴക്കേ കവല മുതൽ പഞ്ചായത്ത് സ്കൂൾ കവല വരെയുള്ള വഴിവിളക്കുകളാണ് നോക്കുകുത്തിയായത്.സംസ്ഥാന പാതയെ രണ്ടായി വിഭജിച്ച് ഇരുവശത്തേക്കും വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഏറെ ഉപയോഗപ്രദമായിരുന്ന ഈ വഴിവിളക്കുകൾ പക്ഷേ, തെളിയാതായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതർ കണ്ട ഭാവം നടിക്കുന്നില്ല. മജിസ്ട്രേറ്റ് കോടതി, പഞ്ചായത്ത് യുപി സ്കൂൾ, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, നിരവധി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ, പിഡബ്ല്യുഡി ഓഫിസ്, പൊലീസ് സ്റ്റേഷൻ, തുടങ്ങി നിരവധി സുപ്രധാന സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയിലാണ് വഴിവിളക്കുകൾ സ്ഥിതി ചെയ്യുന്നത്.
അരക്കിലോമീറ്റർ ദൂരത്തിൽ മുപ്പതിലേറെ ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഏറെ ഉപയോഗപ്രദമായിരുന്ന വഴിവിളക്കുകൾ മിഴിയടച്ചതോടെ തിരക്കേറിയ പടിഞ്ഞാറേക്കവല പ്രദേശമാകെ ഇരുട്ടിലാണ്. സന്ധ്യയാകുന്നതോടെ സാമൂഹികവിരുദ്ധ ശല്യവും വർധിക്കും.പഞ്ചായത്തിലെ കേടായ വഴിവിളക്കുകൾ മാറ്റിസ്ഥാപിക്കുന്നതിനായി സർക്കാർ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിരുന്നെങ്കിലും കരാർ പിന്നീട് റദ്ദാക്കി.
പഞ്ചായത്ത് പരിധിയിലെ കേടായ വഴിവിളക്കുകൾ മാറ്റിസ്ഥാപിക്കുന്നതിനായുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി കിഴക്കേ കവലയിലെ കേടായ വഴിവിളക്കുകളും മാറ്റിസ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നെങ്കിലും അതും നടപ്പായില്ല. വഴിവിളക്കുകൾ സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണുകളിൽ ചിലത് വാഹനാപകടത്തിൽ ഒടിഞ്ഞിട്ടും കാലങ്ങളായി. ഇവയും അപകട
ഭീഷണിയാണ്. വഴിവിളക്കുകൾ മിഴിയടച്ചതോടെ റോഡിനിരുവശവും മാലിന്യങ്ങൾ തള്ളുന്നതും പതിവായിട്ടുണ്ട്. കോടതിക്ക് സമീപം തന്നെ ഡയപ്പറുകൾ ഉൾപ്പെടെയുള്ള മാലിന്യം തള്ളാറുണ്ട്.
പലപ്പോഴും പൊതുപ്രവർത്തകർ ഇടപെട്ടാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]