
ഇടുക്കി ജില്ലയിൽ ഇന്ന് (17-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുനഃപരിശോധന ക്യാംപ്
നെടുങ്കണ്ടം∙ ലീഗൽ മെട്രോളജി വകുപ്പ് ഉടുമ്പൻചോല താലൂക്കിലെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിൽ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ 2025 വർഷത്തെ പുനഃപരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു. ഉടുമ്പൻചോല പഞ്ചായത്തിലെ ക്യാംപ് നാളെ രാവിലെ 10 മുതൽ 11:30 വരെ പഞ്ചായത്ത് ഓഫിസിലും ശാന്തൻപാറ പഞ്ചായത്തിലെ പരിശോധന നാളെ ഉച്ചയ്ക്ക് 12 മുതൽ 1:30 വരെ ശാന്തൻപാറ പഞ്ചായത്ത് ഓഫിസിലും സേനാപതി പഞ്ചായത്തിലെ പരിശോധന നാളെ ഉച്ചയ്ക്ക് 2 മുതൽ 3:30 വരെ സേനാപതി പഞ്ചായത്ത് ഓഫിസും കരുണാപുരം പഞ്ചായത്തിലെ പുനഃപരിശോധന 19ന് രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12: 30 വരെ കരുണാപുരം പഞ്ചായത്ത് ഓഫിസിലും ഉച്ചയ്ക്ക് 2 മുതൽ 3:30 വരെ തൂക്കുപാലത്തു വച്ചും നടത്തുന്നതാണ് പുനഃപരിശോധനക്കുവേണ്ടി മുൻ വർഷത്തെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അഭിമുഖം 21ന്
രാജാക്കാട് ∙ എൻആർ സിറ്റി എസ്എൻവി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള ഹിന്ദി, കണക്ക്, സുവോളജി അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 21ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും.
കട്ടപ്പന കമ്പോളം
ഏലം: 2275-2375
കുരുമുളക്: 648
കാപ്പിക്കുരു(റോബസ്റ്റ): 218
കാപ്പി പരിപ്പ്(റോബസ്റ്റ): 395
കൊട്ടപ്പാക്ക്: 230
മഞ്ഞൾ: 220
ചുക്ക്: 240
ഗ്രാമ്പൂ: 750
ജാതിക്ക: 250
ജാതിപത്രി: 1250-1650
∙കൊക്കോ വില
അടിമാലി മാർക്കറ്റ്
കൊക്കോ : 90
കൊക്കോ ഉണക്ക : 320
മുരിക്കാശേരി മാർക്കറ്റ്
കൊക്കോ : 110
കൊക്കോ (ഉണക്ക) – 340