മറയൂർ∙ മറയൂർ – മൂന്നാർ റോഡിൽ തലയാറിൽ രാവിലെ ഏഴുമണിയോടെ ഉണ്ടായ വാഹനാപകടത്തിൽ സഹായഹസ്തവുമായി ആദ്യമെത്തിയത് തോട്ടം തൊഴിലാളികളായ ജ്യോതിയും വളർമതിയും. മൂന്നാറിൽ നിന്നു മറയൂർ വഴി തമിഴ്നാട് കരൂരിലേക്ക് 16 വിനോദസഞ്ചാരികളുമായി വന്ന ട്രാവലറും കോഴിക്കോടു നിന്നു മൂന്നാറിലേക്ക് പോയ കാറും കൂട്ടിയിടിച്ച് ട്രാവലർ മറിയുകയായിരുന്നു.
ഈ സമയത്ത് തൊട്ടടുത്ത് ഉണ്ടായിരുന്ന ജ്യോതിയും വളർമതിയും ഓടിയെത്തി രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.
തുടർന്നു വീട്ടിൽ നിന്ന് ചൂടുവെള്ളവും ചായയും മറ്റും തയാറാക്കി അപകടത്തിൽ പെട്ടവർക്ക് എത്തിച്ചു നൽകുകയും ചെയ്തു. ട്രാവലറിലുണ്ടായിരുന്ന ഒട്ടേറെ പേർക്കു പരുക്കുണ്ട്.
അപകടത്തെ തുടർന്ന് മൂന്നാർ – മറയൂർ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]