തൊടുപുഴ ∙ കെഎസ്ആർടിസി ഡിപ്പോ കെട്ടിടത്തിനു നഗരസഭയിൽനിന്നു കെട്ടിടനമ്പർ ലഭിക്കാനായി ലിഫ്റ്റ് നിർമിക്കാൻ ഭിത്തി പൊളിച്ചപ്പോൾ കുറുകെ ഒരു ബീം. ബീം പൊളിക്കാതെ ലിഫ്റ്റ് നിർമിക്കാനാവില്ല.
ബീം പൊളിച്ചാൽ കെട്ടിടവും പൊളിയും. ലിഫ്റ്റ് നിർമാണം താൽക്കാലികമായി നിർത്തിവച്ചു.
ലിഫ്റ്റിനായി നേരത്തേ വാങ്ങിവച്ച ഉപകരണങ്ങൾ തുരുമ്പെടുക്കാനും തുടങ്ങി.16 കോടി രൂപ മുടക്കി കടമുറികളും ഹാളും ഉൾപ്പെടെ 4 നിലയിൽ നിർമിച്ച ഡിപ്പോ കെട്ടിടം
3 വർഷം മുൻപാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിനു ശേഷമാണ് ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്, കെട്ടിടനമ്പർ എന്നിവയെപ്പറ്റി ചിന്തിച്ചത്.
ലിഫ്റ്റ് ഉണ്ടെങ്കിലേ അനുമതി തരാൻ കഴിയൂവെന്നു നഗരസഭയിൽനിന്നു മറുപടി കിട്ടിയതോടെയാണു നിർമാണം തുടങ്ങിയത്. ഈ ബീം പൊളിക്കാതെ ലിഫ്റ്റ് നിർമിക്കാമെന്നു മറ്റൊരു കരാറുകാരൻ അറിയിച്ചതോടെ മറ്റൊരിടത്തും ഭിത്തി പൊളിച്ചു.
അവിടെയും ബീം.
കെട്ടിടത്തിന്റെ പ്ലാൻ നോക്കാതെയാണോ ഈ പൊളിക്കലുകൾ നടത്തിയതെന്ന സംശയം ബാക്കി. നിർമാണച്ചുമതല തിരുവനന്തപുരത്തെ ചീഫ് എൻജിനീയറുടെ ഓഫിസിനാണെന്നു ഡിപ്പോ അധികൃതർ പറയുന്നു.
കെട്ടിടനമ്പർ ഇല്ലാത്തതിനാൽ കടമുറികളുടെ ലേലം മുടങ്ങി. 13 കടമുറികൾ കരാറെടുത്തവർ സെക്യൂരിറ്റി തുക തിരികെ വാങ്ങി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]