മൂന്നാർ∙ മനസ്സമ്മതച്ചടങ്ങിനിടെ വധുവിന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും മോഷണം പോയതായി പരാതി. നല്ലതണ്ണി സ്വദേശി മുനിയാണ്ടിയാണ് ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്.ഞായറാഴ്ച പഴയ മൂന്നാറിലെ സ്വകാര്യ ക്ലബ്ബിൽ വച്ചായിരുന്നു മനസ്സമ്മതച്ചടങ്ങ്.
മകളുടെ പക്കലുണ്ടായിരുന്ന ബാഗിൽ ഒരു പവൻ വീതം തൂക്കമുള്ള 6 വളകളും 1.10 ലക്ഷം രൂപയുമുണ്ടായിരുന്നു. ചടങ്ങ് ആരംഭിക്കുന്നതിന് മുൻപ് വളകൾ ധരിക്കാനായി എടുക്കുന്നതിനിടയിലാണ് രണ്ട് വളകളും 500 ന്റെ നോട്ടുകെട്ടിൽ നിന്ന് 54 എണ്ണവും നഷ്ടപ്പെട്ട
കാര്യം അറിയുന്നത്.
ബന്ധുക്കൾ മുറിയിൽ പരിശോധന നടത്തിയെങ്കിലും ഇവ കണ്ടെത്താനായില്ല. ചടങ്ങിനു ശേഷം മുനിയാണ്ടി മൂന്നാർ പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കി.
മെഴുകുംചാലിന് സമീപം കൃഷിയിടത്തിൽ പുലി
പതിനാലാം മൈൽ മെഴുകുംചാലിനു സമീപം കൃഷിയിടത്തിൽ പുലിയെ കണ്ടതായി പ്രദേശവാസി.
ഇന്നലെ രാവിലെ 8 മണിയോടെ കണ്ണൻകുളങ്ങര ബാബുവാണ് ആനച്ചിറ സുനുവിന്റെ കൃഷിയിടത്തിൽ പുലിയെ കണ്ടതത്രേ.വിവരം അറിയിച്ചതിനെ തുടർന്ന് അടിമാലി പഞ്ചായത്ത് അംഗം റൂബി സജി, വനം വകുപ്പ് അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. വനം വകുപ്പ് അധികൃതർ സ്ഥലത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]