
തൊടുപുഴ ∙ ജില്ലയിൽ ജീപ്പ് സഫാരി, ഓഫ്-റോഡ് പ്രവർത്തനങ്ങൾ ഇന്നു മുതൽ ഘട്ടംഘട്ടമായി പുനരാരംഭിക്കും. 9 റൂട്ടുകളാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം തുടങ്ങുക.കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ (കെഎടിപിഎസ്) സുരക്ഷാ മാനദണ്ഡങ്ങളും റൂട്ട് അടിസ്ഥാനമാക്കിയുള്ള അനുമതികളും പാലിച്ചാണ് ഇനി ഓഫ് റോഡ് റൂട്ടുകളുടെ പ്രവർത്തനം.
ആദ്യഘട്ട
ജീപ്പ് സവാരിയുടെ റൂട്ട് ഇതാ
പരുന്തുംപാറ – സത്രം റൂട്ട്
പോകുന്നവഴി: കുമളി –വള്ളക്കടവ് വഴി.ഏകദേശം 60 എത്ര ദൂരം. മൺറോഡിലും പാറപ്പുറത്തുമായി യാത്ര.
കാടിന്റെ ഭംഗി കണ്ടു യാത്ര ചെയ്യാം. പാമ്പനാർ–മ്ലാമല– ഉപ്പുപാറ ബെൽറ്റ്
പാമ്പനാർനിന്ന് മ്ലാമല വരെ 12 കി.മീ.
വെള്ളച്ചാട്ടത്തിൽ ഇറങ്ങാം. തേയിലത്തോട്ടവും മലനിരകളുടെ ഭംഗിയും ആസ്വദിക്കാം.
റൂട്ടിന്റെ കൂടുതൽ വിവരങ്ങൾ പഞ്ചായത്തുമായി ചർച്ച ചെയ്തു തീരുമാനിക്കും. കുട്ടിക്കാനം– മദാമ്മക്കുളം
ഏകദേശം 7.5 കി.മീ.
മനോഹരമായ വെള്ളച്ചാട്ടം, തേയിലത്തോട്ടം, പുൽമേട്ടിലുടെയുള്ള യാത്ര അതിമനോഹരം.
ഏലപ്പാറ–കപ്പക്കാനം–ഉളുപ്പൂണി–ചക്കിമാലി–വെള്ളാരംകല്ല്
ഏകദേശം 31 കി.മീ. ഇടുക്കി റിസർവോയർ വരെ കണ്ടു തിരികെ വരാം.
സഞ്ചാരികളുടെ ഇഷ്ട ഓഫ് റോഡ് റൂട്ട്.
ഒട്ടേറെ സിനിമകൾക്ക് ലൊക്കേഷനായ പ്രദേശം. വാഗമൺ (ഏലപ്പാറ)– ഒറ്റമരംപാറ വ്യൂപോയിന്റ്
ഏകദേശം 15 കി.മീ.
തേയിത്തോട്ടത്തിനിടയിലൂടെയുള്ള യാത്ര, മൊട്ടുക്കുന്നുകൾ, പാറക്കൂട്ടങ്ങൾ എന്നിവ കാണാം.
വാഗമൺ–കല്ലാറ്റുപാറ വെള്ളച്ചാട്ടം
ഏകദേശം 13 കി.മീ. സഞ്ചാരികളുടെ കണ്ണുകൾക്ക് കുളിർമയേകുന്ന വെള്ളച്ചാട്ടം കാണാം.
മൂന്നാർ–പൊന്മുടി– നാടുകാണി–മൂന്നാർ ലൂപ്
മൂന്നാറിൽനിന്ന് ആനച്ചാലിൽ എത്തി സമീപത്തെ പൊന്മുടി ഡാമിന്റെ പ്രദേശത്ത് ചുറ്റിയതിനു ശേഷം ഡാം ടോപ്പിൽനിന്ന് 3 കി.മീ. സഞ്ചരിച്ചാൽ നാടുകാണി വ്യൂ പോയിന്റിൽ എത്തും.
റിപ്പിൾ വെള്ളച്ചാട്ടത്തിലേക്കും പോകും. തിരിച്ചു 30 കി.മീ.
സഞ്ചരിച്ചു മൂന്നാറിലേക്ക്.
മാങ്കുളം–പെരുമ്പൻകുത്ത്–ആനക്കുളം–ആറാംമൈൽ തൂക്കുപാലം– 33 വെള്ളച്ചാട്ടം– വിരിപാറ
മാങ്കുളത്ത് 3 കിലോ മീറ്റർ പെരുമ്പൻകുത്ത് വെള്ളച്ചാട്ടം, തുടർന്ന് 5 കി.മീ. പോയാൽ ആനക്കുളം.
ആന വെള്ളം കുടിക്കാൻ എത്തിയാൽ കാഴ്ച ഗംഭീരം. 5 കി.മീ.സഞ്ചരിച്ചാൽ ആറാംമൈൽ തൂക്കുപാലം, 3 കിലോമീറ്റർ പോയാൽ ‘33 വെള്ളച്ചാട്ടം’ കണ്ടു തിരിച്ച് മാങ്കളത്തേക്ക് എത്തി 9 കിലോമീറ്റർ സഞ്ചരിച്ചു വിരിപാറ വെള്ളച്ചാട്ടത്തിലേക്ക്.
വരുന്നു ഓൺലൈൻ ബുക്കിങ്
ജില്ലയിലെ ഓഫ് റോഡ് സവാരികൾ ഇനി ഓൺലൈൻ വഴി ബുക്ക് ചെയ്യാം. ഇതിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പ്രാഥമിക നടപടികൾ ആരംഭിച്ചു.
ഓഫ് റോഡ് റൂട്ടുകൾ തീരുമാനിക്കുന്നതോടെ വെബ്സൈറ്റിന്റെ നടപടികൾ പൂർത്തിയാക്കും. വനംവകുപ്പ് ഇരവികുളത്തും തേക്കടിയിലും ആവിഷ്കരിച്ചിരിക്കുന്ന മാതൃകയിൽ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]