
തൊടുപുഴ∙ പെരുമ്പിള്ളിച്ചിറ – മഠത്തിക്കണ്ടം റോഡിനു നടുവിൽ സ്ഥിരം സ്ഥലത്ത് രൂപപ്പെടാറുള്ള കുഴി നാട്ടുകാർ അടച്ച് മടുത്തു. ഇത്തവണ മഴയിൽ രൂപപ്പെട്ട
കുഴി കഴിഞ്ഞ ആഴ്ച മണ്ണിട്ട് നികത്തിയെങ്കിലും നിലവിൽ ഗർത്തമായ അവസ്ഥയാണ്. ഇതോടെ വലിയ വാഹനങ്ങൾക്കു പോലും കുഴി അപകടക്കെണിയാകുകയാണ്. ആദ്യം ചെറിയ കുഴിയായിരുന്നത് വലുതായി മാറിയിട്ട് ആഴ്ചകളായിട്ടും അധികൃതർക്ക് നടപടി എടുക്കാത്തതിനെ തുടർന്നാണ് നാട്ടുകാർ തന്നെ മണ്ണിട്ടു നികത്തിയത്.
എന്നാൽ മഴയിൽ വീണ്ടും പഴയപടി ആയിട്ടും ഇതുവരെ കുഴി അടയ്ക്കുന്നതിനുള്ള നടപടിയുണ്ടായിട്ടില്ല. രാത്രി ഈ ഭാഗത്ത് വെളിച്ചമില്ലാത്തതിനാൽ ഇരുചക്ര വാഹന യാത്രക്കാർ കുഴിയിൽപെടുന്നത് പതിവാണ്.
അശാസ്ത്രീയമായ ടാറിങ് ആയതിനാൽ ഇവിടെ റോഡിന്റെ പലഭാഗത്തും സ്ഥിരമായി കുഴികൾ രൂപപ്പെടുന്ന സ്ഥിതിയാണ്.
സ്വകാര്യബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലെ കുഴി അടയ്ക്കുന്ന കാര്യത്തിൽ അധികൃതർ അനാസ്ഥ കാട്ടുകയാണെന്നാണ് യാത്രക്കാരുടെ പരാതി. വാഹനങ്ങൾ പെട്ടെന്ന് കുഴി വെട്ടിക്കുന്നതും അപകടത്തിനു കാരണമാകുന്നു. മഴ പെയ്യുമ്പോൾ കുഴിയിൽ വെള്ളം നിറഞ്ഞു നിൽക്കുകയും ചെയ്യും.
ഇതു വാഹനങ്ങൾക്കു കൂടുതൽ ഭീഷണിയാണ്. ഭാരവാഹനങ്ങളേറെ കടന്നുപോകുന്ന റോഡിൽ കുഴി രൂപപ്പെടുന്ന സ്ഥിരം സ്പോട്ടുകൾ എങ്കിലും ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് പരിഹാരം കാണണമെന്നാണു യാത്രക്കാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]