
വാഗമൺ∙ റോഡിലൂടെയുള്ള സാഹസിക വിനോദങ്ങൾ ആസ്വദിക്കണമെങ്കിൽ വാഗമൺ–ഏലപ്പാറ റോഡിലൂടെ ഒന്നു പോയാൽ മതി. ഒരു കുഴിയിൽനിന്ന് മറ്റൊരു കുഴിയിലേക്ക് ചാട്ടം. കുഴിയിൽ വീഴാതെയുള്ള 2 വീലർ ബാലൻസ് റൈഡ്.
കാൽനട യാത്രക്കാർക്ക് ചെളിവെള്ളം സ്പ്ലാഷ് !
വാഹനങ്ങൾ ചാടിച്ചാടി വേണം യാത്ര ചെയ്യാൻ. ശക്തമായ മഴയെത്തുടർന്ന് കുഴികളിൽ വെള്ളം നിറഞ്ഞ അവസ്ഥയാണ്.
വിനോദസഞ്ചാര മേഖലയെ പോലും റോഡിലെ കുഴികൾ ബാധിച്ചിട്ടുണ്ട്.
മൺസൂണിൽ ഒലിച്ചുപോയി
ഏലപ്പാറ – വാഗമൺ റോഡിലെ കുഴികൾ അടയ്ക്കാൻ 3 മാസം മുൻപ് പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചിരുന്നു. നാല് റോഡുകൾക്കായി അനുവദിച്ച 90 ലക്ഷം രൂപയിൽ നല്ലൊരു ശതമാനവും വാഗമൺ റോഡിനു വേണ്ടിയാണ് ചെലവഴിച്ചത്. മേയ് അവസാനവാരം ശക്തമായ മഴ പെയ്തതോടെ ടാറിങ് ഇളകി ഗർത്തങ്ങൾ രൂപപ്പെട്ടു.
നിലവിൽ മൺസൂൺ വർക്ക് പ്രകാരം അടച്ച മുഴുവൻ കുഴികളും പൂർവ സ്ഥിതിയിലായി. പുനർനിർമാണം പൂർത്തിയായതിനു ശേഷം കഴിഞ്ഞ 2 വർഷത്തിനിടെ ഇതു നാലാം തവണയാണ് റോഡ് തകരുന്നത്. നിർമാണവും ഫണ്ട് ചെലവഴിക്കലും സംബന്ധിച്ചു വിജിലൻസ് അന്വേഷണം വേണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഫണ്ട് അനുവദിച്ചത് ഇങ്ങനെ
2023- 2024ൽ വാഗമൺ – ഏലപ്പാറ, ഏലപ്പാറ – വാഗമൺ എന്നിങ്ങനെ രണ്ട് റീച്ചായി റോഡ് പുനർനിർമാണത്തിനായി അനുവദിച്ചത് 6 ലക്ഷം.
(മൂന്ന് വീതം). ∙കുഴികൾ അടയ്ക്കാൻ 2025 -ൽ മൺസൂൺ വർക്ക് പ്രകാരം വീണ്ടും തുക.
(90 ലക്ഷം അനുവദിച്ചത് നാല് റോഡുകൾക്ക് വേണ്ടി). …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]