
ഇതെന്തു മറിമായം; കാടിനുള്ളിൽ ദിശാ ബോർഡുകളും റിഫ്ലക്ടറുകളും!!!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ണപ്പുറം ∙ കാളിയാർ എസ്റ്റേറ്റിലൂടെ കടന്നുപോകുന്ന ഭാഗത്ത് റോഡ് കാട് മൂടിയിട്ടും അനങ്ങാതെ അധികൃതർ. കൊടുംവളവുകൾ നിറഞ്ഞ ഈ റൂട്ടിൽ ദിശാ ബോർഡുകളും റിഫ്ലക്ടറുകൾ അടക്കം കാട് മൂടിയിരിക്കുന്നത് വാഹന യാത്രക്കാർക്ക് ഏറെ പ്രതിസന്ധി ആയിരിക്കുകയാണ്. വളവുകളിൽ ഒരാൾ പൊക്കത്തിൽ വരെ കാട് വളർന്നുനിൽക്കുന്നത് എതിരെ വരുന്ന വാഹന ഡ്രൈവർമാർക്ക് കാഴ്ച തടസ്സപ്പെടുന്നതിനും കാരണമാകുന്നു.
കോടിക്കുളം പഞ്ചായത്തിലെ 3 –ാം വാർഡിലൂടെ കടന്നുപോകുന്ന ഇവിടെ പാതയോരം വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടു പഞ്ചായത്തും എസ്റ്റേറ്റുമായി തർക്കം തുടരുകയാണ്. സമീപ പഞ്ചായത്തുകൾ എല്ലാം മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി പാതയോരങ്ങൾ വൃത്തിയാക്കിയപ്പോഴും എസ്റ്റേറ്റ് റോഡിന്റെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല. അധികൃതർ ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.