പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി മീഡിയ, ഡിസൈൻ മേഖലകളിലെ തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക ശിൽപശാല സംഘടിപ്പിക്കുന്നു. കോതമംഗലം യെൽദോ മാർ ബസേലിയോസ് (YMBC) കോളജുമായി സഹകരിച്ചാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
സർഗ്ഗാത്മകമായ തൊഴിൽ മേഖലകളിൽ താല്പര്യമുള്ള വിദ്യാർഥികൾക്ക് തങ്ങളുടെ കരിയർ രൂപകല്പന ചെയ്യുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഈ ശിൽപശാലയിലൂടെ ലഭ്യമാകും. പ്രസ്തുത മേഖലയിലെ വിദഗ്ധർ ക്ലാസുകൾ നയിക്കും.
പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

