നെടുങ്കണ്ടം ∙ പാറത്തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ പക്ഷികൾ ചത്തു വീഴുന്നു. കുമളി – മൂന്നാർ സംസ്ഥാന പാതയോരത്ത് പാറത്തോട് ടൗണിന് സമീപമാണ് പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തിയത്.
പത്തിലധികം പക്ഷികളാണ് ഏതാനും മീറ്ററുകൾക്കുള്ളിൽ ചത്തു കിടക്കുന്നത്. ഇവയിലധികവും കാക്കകളാണ്.
മാടത്ത (ഇന്ത്യൻ മൈന) പക്ഷികളും കൂട്ടത്തിലുണ്ട്.
ഏതാനും ദിവസങ്ങളായി മേഖലയിൽ പക്ഷികൾ ചത്തു വീഴുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. രാസപദാർഥങ്ങൾ കലർന്ന ഭക്ഷണാവശിഷ്ടങ്ങളോ വൈദ്യുതാഘാതമോ ആവാം കാരണമെന്നാണ് നിഗമനമെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല.
വനംവകുപ്പിലും വൈദ്യുതി വകുപ്പിലും നാട്ടുകാർ പരാതി നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

