നെടുങ്കണ്ടം ∙ തിരഞ്ഞെടുപ്പ് വാഗ്ദാനം സ്വന്തം ചെലവിൽ പൂർത്തിയാക്കി വാർഡ് മെംബർ. ഉടുമ്പൻചോല പഞ്ചായത്ത് രണ്ടാം വാർഡിലെ യുഡിഎഫ് മെംബർ സാന്റോച്ചൻ കൊച്ചുപുരയ്ക്കലാണ് അധികാരത്തിലേറി 30 ദിവസത്തിനുള്ളിൽ തന്നെ വാക്ക് പാലിച്ചത്.
തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ വാർഡിലെ കുഴിത്തൊഴു -പള്ളിക്കുന്ന് വഴിയുടെ ശോചനീയാവസ്ഥ നേരിൽ കണ്ടതോടെ ജയിച്ചാലും തോറ്റാലും 30 ദിവസത്തിനുള്ളിൽ തന്നെ വഴി ഗതാഗത യോഗ്യമാക്കുമെന്ന് സാന്റോച്ചൻ പ്രദേശവാസികൾക്ക് ഉറപ്പ് നൽകിയിരുന്നു.
അൻപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് വർഷങ്ങളായി കുഴികൾ നിറഞ്ഞും മഴക്കാലത്ത് വെള്ളക്കെട്ടായും കിടക്കുകയായിരുന്നു. തകർന്ന് കിടന്നിരുന്ന 100 മീറ്റർ ദൂരം സ്വന്തം ചെലവിലാണ് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നിരപ്പാക്കി ഗതാഗതയോഗ്യമാക്കിയത്.
പഞ്ചായത്ത് ഭരണസമിതിയുടെയും തൊഴിലുറപ്പ് പ്രവർത്തകരുടെയും സഹകരണത്തോടെ മാർച്ചിനു മുൻപായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 100 മീറ്റർ ദൂരം കോൺക്രീറ്റ് ചെയ്ത് നൽകുമെന്നും മെംബർ പറഞ്ഞു.
താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്തേക്കും ചെമ്മണ്ണാറിലേക്കും ഉടുമ്പൻചോലയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന വഴിയാണിത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

