തൊടുപുഴ ∙ ശനിയാഴ്ച വൈകിട്ട് തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം നടക്കുന്നതിനിടെ ഇടവെട്ടിയിൽ യുഡിഎഫ്– എൽഡിഎഫ് സംഘർഷം. യുഡിഎഫ് പ്രകടനത്തിനിടെ എൽഡിഎഫ് പ്രവർത്തകന്റെ വീട്ടിലേക്ക് കല്ലെറിഞ്ഞെന്നാരോപിച്ച് സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ യുഡിഎഫ് പ്രവർത്തകരുമായി ഏറ്റുമുട്ടി.
തുടർന്ന് എത്തിയ പൊലീസ് കണ്ടാൽ അറിയാവുന്ന പത്തോളം യുഡിഎഫ് പ്രവർത്തകരുടെ പേരിൽ കേസെടുത്തു. എന്നാൽ സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപിച്ച് യുഡിഎഫും പൊലീസിൽ പരാതി നൽകി.
യുഡിഎഫ് പ്രവർത്തകന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസിന്റെ ചില്ല് അടിച്ചു തകർത്തതായും പരാതി നൽകി.
എൽഡിഎഫ് പ്രവർത്തകർ തന്നെ സൃഷ്ടിച്ചതാണ് ആക്രമണ പരാതിയെന്നും തങ്ങൾ ആക്രമിച്ചിട്ടില്ലെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ അടുത്ത കാലത്തുണ്ടായ വിവാദങ്ങൾക്കിടെയാണ് ഇടവെട്ടിയിലെ തിരഞ്ഞെടുപ്പ് നടന്നത്. അതേ സമയം സിപിഎം ഇടവെട്ടി ലോക്കൽ കമ്മിറ്റിയംഗം അബിൻ മുഹമ്മദിന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇടവെട്ടിച്ചിറയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് ഉദ്ഘാടനം ചെയ്തു.
പ്രകടനവും നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

