ജെജെഎം വൊളന്റിയർ
കട്ടപ്പന∙ വാട്ടർ അതോറിറ്റി കട്ടപ്പന പ്രോജക്ട് ഡിവിഷനു കീഴിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ പ്രവർത്തനങ്ങൾക്ക് 179 ദിവസത്തിൽ കവിയാത്ത കാലത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജെജെഎം വൊളന്റിയർ (ടെക്നിക്കൽ) തസ്തികയിൽ നിയമനത്തിന് വിവിധ കേന്ദ്രങ്ങളിൽ അഭിമുഖം നടക്കും. ഐടിഐ/ഡിപ്ലോമ /എൻജിനീറിങ്ങിൽ ബിരുദം ഉള്ളവർക്ക് (സിവിൽ, മെക്കാനിക്കൽ, കെമിക്കൽ) വൊളന്റിയർ തസ്തികയിലേക്ക് അപേക്ഷിക്കാം.
അസ്സൽ സർട്ടിഫിക്കറ്റുകളുമായി 18ന് 11 മുതൽ ഒന്നുവരെയുള്ള സമയത്ത് അഭിമുഖത്തിന് ഹാജരാകണം. കട്ടപ്പന വെള്ളയാംകുടിയിലെ വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ ഓഫിസ്, അടിമാലിയിലെ വാട്ടർ അതോറിറ്റി പിഎച്ച് സബ്ഡിവിഷൻ ഓഫിസ് എന്നിവിടങ്ങളിലാണ് അഭിമുഖം നടക്കുന്നത്.
നിയമനം താൽക്കാലികമാണ്. 04868 250101.
ഗതാഗതം നിരോധിച്ചു
കാഞ്ചിയാർ∙ ലബ്ബക്കട
ആശിഷ് ഗാർഡൻ റോഡിൽ കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനാൽ ഇന്നു മുതൽ 10 ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]