തൊടുപുഴ ∙ ആവശ്യത്തിന് ഉദ്യോഗസ്ഥരും ജീവനക്കാരും ഇല്ലാതെ നഗരസഭാ പ്രവർത്തനം പ്രതിസന്ധിയിൽ. ഇപ്പോഴും നഗരസഭയിൽ 1978ലെ സ്റ്റാഫ് പാറ്റേൺ ആണ് നിലവിലുള്ളത്.
2015ൽ തൊടുപുഴയെ ഒന്നാം ഗ്രേഡ് നഗരസഭയായി ഉയർത്തിയിരുന്നു.എന്നാൽ 10 വർഷം കഴിഞ്ഞിട്ടും ഗ്രേഡ് അനുസരിച്ച് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും തസ്തിക അനുവദിച്ചിട്ടില്ല.ഇതുസംബന്ധിച്ച് ഒട്ടേറെ നിവേദനം സർക്കാരിന് നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.ഇതോടെ നിലവിലുള്ള ജീവനക്കാർ അധിക ജോലിഭാരം കൊണ്ട് നട്ടം തിരിയുന്ന അവസ്ഥയാണ്.
അസിസ്റ്റന്റ് എൻജിനീയർ തസ്തിക ഒഴിഞ്ഞുതന്നെ
സ്കൂൾ ഫിറ്റ്നസ് വിവാദത്തെത്തുടർന്ന് മുൻ അസിസ്റ്റന്റ് എൻജിനീയർ അറസ്റ്റിലായ ശേഷം ഒരു വർഷത്തിലധികമായി തസ്തിക ഒഴിഞ്ഞു കിടക്കുന്നു. ഇതോടെ ബിൽഡിങ് പെർമിറ്റ്, തെരുവ് വിളക്കുകളുടെ പരിപാലനം, റോഡ് നിർമാണം അടക്കമുള്ള പ്രവൃത്തികളുടെ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയറും ഓവർസീയർമാരുടെയും തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത് വലിയ ഭരണ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.ഒന്നാംഗ്രേഡ് നഗരസഭകളിൽ 5 എഇമാരും 20 ഓവർസീയർമാരും ഉള്ളപ്പോഴാണ് തൊടുപുഴയിൽ ആകെ അനുവദിച്ചിട്ടുള്ള ഒരു എഇ തസ്തികയിലും 8 ഓവർസീയർ തസ്തികയിലും ജീവനക്കാർ പോലും ഇല്ലാത്തത്.
ഹെൽത്ത് വിഭാഗവും പ്രതിസന്ധിയിൽ
നഗരത്തിലെ മാലിന്യ സംസ്കരണം, ഹോട്ടൽ പരിശോധന, ഫ്ലെക്സ് നീക്കം, അപകടകരമായ മരങ്ങൾ മുറിക്കൽ, എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്ന പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ പ്രമോഷൻ ആയി പോകുമ്പോൾ പകരം ഉദ്യോഗസ്ഥരെ നിയമിക്കാത്തത് പ്രവർത്തനങ്ങളെ ബാധിക്കുന്നു.
സമീപ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ അസിസ്റ്റന്റ് എൻജിനീയർ, ഓവർസീയർ തസ്തികകളിൽ മതിയായ ജീവനക്കാർ ഉള്ളപ്പോൾ പഞ്ചായത്തുകളുടെ 4– 5 മടങ്ങു ജനസാന്ദ്രതയുള്ള നഗരസഭയിൽ കൂടുതൽ തസ്തിക അനുവദിക്കാത്തതും അനുവദിച്ച തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതും വലിയ ഭരണപ്രതിസന്ധിക്കു കാരണമാകുന്നു. മാത്രമല്ല ജോലിഭാരം കാരണം ജീവനക്കാർ ട്രാൻസ്ഫർ വാങ്ങി പോകുന്ന സാഹചര്യമാണ്.
തസ്തികകളിലെ നിയമനം ഉടൻ നടത്തിയെങ്കിൽ മാത്രമേ നിലവിലെ പ്രതിസന്ധികൾക്കു പരിഹാരമാകൂ.
അസിസ്റ്റന്റ് സെക്രട്ടറിയും റവന്യു ഇൻസ്പെക്ടർമാരും ഇല്ല
അസിസ്റ്റന്റ് സെക്രട്ടറി മേയിൽ വിരമിച്ചതിനു ശേഷം പകരം ഇതുവരെയും ആരും ചാർജ് എടുത്തിട്ടില്ല.കൂടാതെ 2 റവന്യു ഇൻസ്പെക്ടർമാരിൽ ഒരാൾ പ്രമോഷനായും മറ്റൊരാൾ ട്രാൻസ്ഫർ ആയും പോയി. കെട്ടിടങ്ങൾക്ക് നമ്പർ നൽകേണ്ട
റവന്യു ഇൻസ്പെക്ടർ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]