
മൂലമറ്റം∙ കെഎസ്ഇബി ജനറേഷൻ സർക്കിൾ ഓഫിസിനു സമീപത്തെ റോഡിലെ വെള്ളക്കെട്ട് കാൽനടയാത്രക്കാരെ വലയ്ക്കുന്നു. ഇതുമൂലം ഇവിടെ വാഹന ഗതാഗതത്തിനും യാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും തടസമുണ്ടാക്കുന്നതായി ആക്ഷേപം ഉയർന്നിരിക്കുന്നു.
മൂലമറ്റം വാഗമൺ റോഡിൽ വൈദ്യുതി ബോർഡിന്റെ ജനറേഷൻ സർക്കിൾ ഓഫിസിലേക്കുള്ള കലുങ്കിനു സമീപമാണ് വെള്ളക്കെട്ട്. ഇവിടെ ഓടയുണ്ടായിരുന്നതാണ്.
ഇത് മാലിന്യവും മറ്റുമിട്ട് അടഞ്ഞുപോയി.റോഡിന്റെ ഒരു വശത്ത് ജീവനക്കാരുടെ വണ്ടികൾ പാർക്ക് ചെയ്യുന്നു.
മറു വശത്ത് വെള്ളം കെട്ടികിടക്കുന്നു. ഇതിനു സമീപത്താണ് ഐഎച്ച്ഇപി സ്കൂൾ പ്രവർത്തിക്കുന്നത്.
ഇവിടേക്ക് ഒട്ടേറെ വിദ്യാർഥികളാണ് കാൽനടയായി കടന്നുപോകുന്നത്. കുട്ടികൾ നടന്നുപോകുമ്പോൾ ഒരു വണ്ടി വന്നാൽ ചെളിവെള്ളം തെറിച്ച് കുട്ടികൾ ചെളിയിൽ കുളിച്ചാണ് സ്കൂളിലേക്കും വീട്ടിലേക്കും മടങ്ങുന്നത്.
ഇതിന് പുറമേ ഇടാട് ഇലപ്പള്ളി കണ്ണിക്കൽ പൂത്തേട് മണപ്പാടി മൂന്നുങ്കവയൽ, ഇടാട് വാഗമൺ പ്രദേശങ്ങളിലേക്കടക്കം ഒട്ടേറെ പ്രദേശങ്ങളിലേക്കാണു വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത്.വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]