
റോഡുണ്ടോ, ഒന്നു കുഴിക്കാൻ!; പൈപ്പിടാനായി നാട്ടിലെ റോഡെല്ലാം കുത്തിപ്പൊളിക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ– പുളിയന്മല റോഡ്
മുട്ടം ∙ ജൽജീവൻ മിഷൻ ശുദ്ധജലവിതരണ പൈപ്പ് സ്ഥാപിക്കാൻ റോഡ് കുഴിച്ചതോടെ തൊടുപുഴ– പുളിയന്മല റോഡിൽ 18 കിലോമീറ്ററോളം ദൂരം അപകടാവസ്ഥയിൽ. പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡിലേക്ക് 2 മീറ്ററോളം ടാറിങ് പൊളിച്ചാണ് പൈപ്പ് സ്ഥാപിച്ച ശേഷം റോഡ് നന്നാക്കിയിട്ടില്ല.മഴക്കാലംകൂടി എത്തിയതോടെ വാഹനങ്ങൾ തെന്നിമാറുന്നതിനും റോഡിന് വീതിയില്ലാത്തതിനാൽ അപകടങ്ങളുണ്ടാകുന്നതിനും സാധ്യത ഏറെയാണ്.
ശങ്കരപ്പിള്ളിയിൽ റീടാറിങ് നടത്തിയശേഷം ഈ ഭാഗത്ത് മഴക്കാലത്ത് അപകടങ്ങൾ പതിവാണ്. ശങ്കരപ്പിള്ളി മുതൽ സംഗമം കവല വരെയുള്ള ഭാഗത്ത് അപകടസാധ്യതയുള്ള 7 കൊടുംവളവുകളുണ്ട്. കൂടാതെ ഈ ഭാഗത്ത് റോഡിനും വീതി കുറവാണ്. ഈ ഭാഗങ്ങളിൽ അപകടങ്ങളും പതിവാണ്.
അപകടകരമായ വളവുകളിൽ റോഡിന്റെ പകുതിയോളം ടാറിങ് പൊളിച്ചിട്ടിരിക്കുകയാണ്. അപകടങ്ങൾക്ക് സാധ്യത ഏറെയാണ്. ജലവിഭവ വകുപ്പ് മന്ത്രി പതിവായി സഞ്ചരിക്കുന്ന പാതയിൽ ജലവിഭവ വകുപ്പ് ഇത്തരത്തിൽ റോഡ് പൊളിച്ചിട്ട് പുനഃസ്ഥാപിക്കുന്നതിന് നടപടി എടുക്കാത്തത് പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലം ശക്തമാകുന്നതിനു മുൻപ് റോഡിന് വീതികൂട്ടി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.