മറയൂർ∙ തമിഴ്നാട്ടിൽ ദേശീയ ഉത്സവമായി ആഘോഷിക്കുന്ന തൈപ്പൊങ്കൽ ഉത്സവം കേരളത്തിലെ അതിർത്തി ഗ്രാമങ്ങളിലും പൊടിപൊടിക്കുന്നു. പൊങ്കൽ ഉത്സവത്തിന്റെ പ്രത്യേകപൂജ വിഭവങ്ങളായി കരിമ്പ്, പൂളപ്പൂ, മഞ്ഞൾ, കോളപ്പൊടികൾ, മൺപാത്രങ്ങൾ എന്നിവ വിപണിയിൽ സജീവമാണ്. കേരളത്തിൽ തമിഴ് നാട്ടുകാർ കൂടുതൽ താമസിക്കുന്ന ഇടുക്കി, പാലക്കാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
വയനാട് ജില്ലകൾക്ക് ഇന്നു പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് അവധിയാണ്. അതിർത്തിഗ്രാമമായ മറയൂരിലും പൊങ്കൽ ആഘോഷത്തിന് തുടക്കമായി.
ഇന്നലെ വൈകിട്ട് കാപ്പ്കെട്ട് എന്ന് അറിയപ്പെടുന്ന ഒരു പൂളപ്പൂവും പൂക്കളും മാവിന്റെ ഇലയും വീടിന്റെ മുന്നിൽ തൂക്കി ഇടുന്നതോടെ ഉത്സവത്തിനു തുടക്കം കുറിച്ചു.
ഐശ്വര്യത്തിനും കൃഷി ഇറക്കുന്ന വിത്തുകൾ സമൃദ്ധമായി വിളയുമെന്നും രോഗബാധ ഉണ്ടാകില്ല എന്നുമാണു കാപ്പുകെട്ടിന്റെ വിശ്വാസം. ഇന്നു വീടുകൾക്കു മുൻപിൽ പൊങ്കൽ വച്ച് പൂജകൾ നടത്തും.
സ്കൂളുകൾ ഇന്ന് അവധിയായതിനാൽ ഇന്നലെ തന്നെ പൊങ്കൽ ആഘോഷം നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

