കട്ടപ്പന ∙ നഗരസഭയിലേക്കു മത്സരിച്ച് പരാജയപ്പെട്ടതോടെ രാഷ്ട്രീയജീവിതം അവസാനിപ്പിച്ച് മുൻ എംഎൽഎയും എഐസിസി അംഗവുമായ ഇ.എം.ആഗസ്തി. ഇരുപതേക്കർ വാർഡിൽ മത്സരിച്ച ആഗസ്തി 244 വോട്ട് നേടിയപ്പോൾ സിപിഎം പ്രതിനിധിയായ സി.ആർ.മുരളി 303 വോട്ട് നേടി ജയിച്ചു.
ചെയർമാൻ സ്ഥാനാർഥിയായി പാർട്ടി ഉയർത്തിക്കാട്ടിയത് ആഗസ്തിയെ ആയിരുന്നു. നഗരസഭയിൽ ഭരണം പിടിച്ചത് യുഡിഎഫാണ്.
കൂടെ പ്രവർത്തിച്ചവർക്കു നന്ദി പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ കുറിപ്പെഴുതിയാണ് ആഗസ്തി രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്.
കോളജ് കാലഘട്ടം മുതൽ കോൺഗ്രസിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ആഗസ്തി 1991ലും 1996ലും ഉടുമ്പൻചോല മണ്ഡലത്തിൽ നിന്നും 2001ൽ പീരുമേട് മണ്ഡലത്തിൽ നിന്നും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞതവണ ഉടുമ്പൻചോലയിൽ മത്സരിച്ചെങ്കിലും എം.എം.മണിയോടു പരാജയപ്പെട്ടിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

