മൂന്നാർ∙ സഞ്ചാരികൾക്കു നേരെയുള്ള ആക്രമണങ്ങൾ പതിവായതോടെ, മാട്ടുപ്പെട്ടിയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ടൂറിസം പൊലീസ് എയ്ഡ് പോസ്റ്റ് തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു. മാട്ടുപ്പെട്ടി ഡാമിന്റെ പ്രവേശന കവാടത്തിനു സമീപത്താണ് പൊലീസിനായി പണികഴിപ്പിച്ച കെട്ടിടം കാടുകയറി കിടക്കുന്നത്. ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമാണ്.
വർഷങ്ങൾക്ക് മുൻപ് പ്രത്യേക യൂണിഫോമിൽ സഞ്ചാരികളുടെ സുരക്ഷയ്ക്കായാണ് മൂന്നാറിൽ ടൂറിസം പൊലീസിനെ നിയമിച്ചത്. ഇവർക്ക് മാട്ടുപ്പെട്ടിയിൽ എയ്ഡ് പോസ്റ്റും ഒരുക്കി.
ഏതാനും മാസങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ച ടൂറിസം പൊലീസ് സംവിധാനം പിന്നീട് നിർജീവമായി.
2023 മേയിൽ കൊച്ചി റേഞ്ച് ഐജിയായിരുന്ന മാട്ടുപ്പെട്ടിയിൽ സന്ദർശനം നടത്തിയിരുന്നു. മണിക്കൂറുകൾ കുരുക്കിൽപെട്ടു കിടന്ന ഐജി അന്നത്തെ ജില്ലാ പൊലീസ് മേധാവി, മൂന്നാർ ഡിവൈഎസ്പി എന്നിവരുമായി നടത്തിയ ചർച്ചയിൽ മാട്ടുപ്പെട്ടിയിലെ എയ്ഡ് പോസ്റ്റ് തുറന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ കുണ്ടള, എക്കോ പോയിൻ്റ്, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ നിയമിച്ച് ഗതാഗത, ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ രണ്ടര വർഷമായിട്ടും കേന്ദ്രം തുറക്കാനോ ഉദ്യോഗസ്ഥരെ നിയമിക്കാനോ ഒരു നടപടിയുമുണ്ടായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]