ഇന്ന്
∙ചില പ്രദേശങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത.
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട്. വെറ്ററിനറി ഡോക്ടറെ നിയമിച്ചു
മൂന്നാർ∙ ആർആർടി ആൻഡ് റെസ്ക്യു സെന്ററിലേക്ക് വെറ്ററിനറി ഡോക്ടറെ നിയമിച്ചു.
ഡോ. സിദ്ധാർഥ് ശങ്കറാണ് ചുമതലയേറ്റത്.
മാസങ്ങളായി മൂന്നാറിൽ വനം വകുപ്പിന് കീഴിൽ ഡോക്ടർമാരില്ലാതിരുന്നതിനാൽ അടിയന്തര ഘട്ടങ്ങളിലുൾപ്പെടെ തേക്കടിയിൽനിന്ന് ഡോക്ടർമാരെത്തിയാണ് വന്യമൃഗങ്ങളുടെ പോസ്റ്റ്മോർട്ടവും ചികിത്സകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിരുന്നത്. ഫാഷൻ ഡിസൈനിങ് ഇൻസ്ട്രക്ടർ
അടിമാലി ∙ ഗവ.
ടെക്നിക്കൽ ഹൈസ്കൂളിന് കീഴിൽ രാജാക്കാട് പ്രവർത്തിക്കുന്ന ഫാഷൻ ഡിസൈനിങ് സെന്ററിലേക്ക് ഇൻസ്ട്രക്ടർ (ടെയ്ലറിങ്) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 17ന് 10ന് അടിമാലി ഗവ.
ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് ഓഫിസിൽ. ഫോൺ.
94000 06481. സ്പോട് അഡ്മിഷൻ
തൊടുപുഴ∙ അൽ അസ്ഹർ ലോ കോളജിൽ 3 വർഷ യൂണിറ്ററി എൽഎൽബി, 5 വർഷ ബിഎ/ബിബിഎ/ബികോം എൽഎൽബി കോഴ്സുകളിൽ പ്രവേശനത്തിനായി സ്പോട് അഡ്മിഷൻ നടത്തുന്നു.
നാളെ 2നു മുൻപായി രേഖകൾ സഹിതം ഹാജരാകണം. ഫോൺ : 04862 249101, 9188520544
രക്തദാന ക്യാംപ്
മുട്ടം ∙ കാക്കൊമ്പ് ആർപിഎസിന്റെ ജന്മദിനാഘോഷവും രക്തദാന ക്യാംപും 17ന് 9.30ന് ആർപിഎസ് കോംപ്ലക്സിൽ നടത്തും.
റബർ പ്രൊഡക്ഷൻ കമ്മിഷണർ ഡോ.ടി.സിജു ഉദ്ഘാടനം നിർവഹിക്കും. ഉച്ചകഴിഞ്ഞ് 2ന് വാർഷിക പൊതുയോഗവും നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]