
മൂന്നാർ∙ ജനവാസ മേഖലയിലിറങ്ങിയ പടയപ്പ പച്ചക്കറി കൃഷികൾ വ്യാപകമായി നശിപ്പിച്ചു.കുണ്ടള എസ്റ്റേറ്റിൽ ഈസ്റ്റ് ഡിവിഷനിൽ കുമരേശൻ, സൗന്ദർരാജ് എന്നിവരുടെ വിളവെടുക്കാറായി നിന്നിരുന്ന ബീൻസ് കൃഷിയും അയൽവാസികളായ മുരുകേശൻ, മൈക്കിൾ രാജ് എന്നിവരുടെ വാഴ ഉൾപ്പെടെയുളള കൃഷികളുമാണ് പടയപ്പ നശിപ്പിച്ചത്.ചൊവ്വാഴ്ച രാത്രി 10 ന് കുണ്ടള ഈസ്റ്റ് ഡിവിഷനിലെ മുരുകൻ ക്ഷേത്രത്തിനു സമീപമുള്ള വീടുകൾക്ക് സമീപമാണ് പടയപ്പയിറങ്ങിയത്.ഇന്നലെ പുലർച്ചെയോടെ പടയപ്പ കാട്ടിലേക്ക് മടങ്ങി.
കഴിഞ്ഞ നാലു ദിവസമായി ചെണ്ടുവര, കുണ്ടള മേഖലയിലാണ് പടയപ്പയുള്ളത്. കഴിഞ്ഞ ദിവസം പെരിയവര, ചോലമല മേഖലകളിൽ ഒറ്റക്കൊമ്പൻ ഇറങ്ങി ഭീതി പരത്തിയിരുന്നു. രാത്രി ഒരു മണിക്ക് പെരിയവര റേഷൻ കടയുടെ സമീപത്തെത്തിയ ഒറ്റ കൊമ്പൻ കടയുടെ ഭിത്തികൾക്ക് കേടുവരുത്തി.തുടർന്ന് കന്നിമല ഫാക്ടറി പരിസരത്ത് എത്തി. ഇവിടെ നിന്നും മടങ്ങിയ ഒറ്റക്കൊമ്പൻ പെരിയവരയിലെ വഴിയോരക്കടകൾക്ക് മുൻപിൽ, മാലിന്യങ്ങൾ വച്ചിരുന്ന ചാക്കുകൾ എടുത്ത് റോഡിൽ വിതറിയ ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്.പെരിയവര ചോലമലയിലെ ജനവാസ മേഖലയിലും കഴിഞ്ഞ ദിവസം രാത്രി മൂന്ന് ആനകളിറങ്ങിറങ്ങി ഭീതി പരത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]