
ഇടുക്കി ജില്ലയിൽ ഇന്ന് (14-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പോസ്റ്റ് ഓഫിസുകളിൽ ഇന്റേൺഷിപ്: തൊടുപുഴ ∙ പോസ്റ്റ് ഓഫിസുകളിൽ ഇന്റേൺഷിപ്പിന് അവസരം. തപാൽ വകുപ്പ് പ്രവർത്തനങ്ങൾ പഠിക്കാനും, ഡാക്ക് ചൗപ്പൽ പോലുള്ള പ്രവർത്തനത്തിൽ പങ്കാളിയാകാനുമുള്ള അവസരമാണ് ഇന്റേൺഷിപ്പിൽ ലഭിക്കുന്നത്. എല്ലാ ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളിലും ഒഴിവുകളുണ്ട്. അതത് ജില്ലകളിലെ പോസ്റ്റ് ഓഫിസ് ഡിവിഷന് കീഴിൽ തൊട്ടടുത്തുള്ള ബ്രാഞ്ച് പോസ്റ്റ് ഓഫിസിലാണ് പരിശീലനം. കാലാവധി 15 ദിവസം. പത്താം ക്ലാസോ അതിന് മുകളിൽ യോഗ്യതയുള്ളവർക്കോ അപേക്ഷിക്കാം. പ്രായപരിധി 15- 29. ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്ക് യുവജനകാര്യ കായിക മന്ത്രാലയത്തിന്റെയും പോസ്റ്റൽ വകുപ്പിന്റെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ലഭിക്കും. അപേക്ഷ യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരത് പോർട്ടൽ https://mybharat.gov.in/ വഴി റജിസ്റ്റർ ചെയ്ത് എക്സ്പീരിയൻഷ്യൽ ലേണിങ് സെക്ഷൻ സെലക്ട് ചെയ്ത് അപേക്ഷ സമർപ്പിക്കണം. ഫോൺ: 8089701299, 8547628819.
ബയോമെട്രിക് മസ്റ്ററിങ്
തൊടുപുഴ ∙ കേരള കെട്ടിട നിർമാണ തൊഴിലാളി ബോർഡിൽ നിന്നും 2024 ഡിസംബർ 31വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ സെന്റർ വഴി വാർഷിക ബയോമെട്രിക് മസ്റ്ററിങ് നടത്തേണ്ടതാണ്. മസ്റ്ററിങ്ങിനുള്ള അംഗീകൃത സർവീസ് ചാർജ് പെൻഷൻ ഗുണഭോക്താക്കൾ തന്നെ വഹിക്കണം. ശാരീരിക/ മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പു രോഗികൾ, എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ കഴിയാത്തവർ വിവരം അക്ഷയ കേന്ദ്രങ്ങളിൽ അറിയിക്കണം. അതിനനുസരിച്ച് അക്ഷയ കേന്ദ്രം പ്രതിനിധി ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്തുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.
അപേക്ഷ നൽകണം
തൊടുപുഴ ∙ കേരള ചുമട്ടു തൊഴിലാളി ക്ഷേമബോർഡിനു കീഴിൽ റജിസ്റ്റർ ചെയ്ത സ്കാറ്റേഡ് വിഭാഗം തൊഴിലാളികൾ (നിലവിൽ അംഗത്വം മുടങ്ങിക്കിടക്കുന്ന പെൻഷൻകാർ ഒഴികെ) ഏകീകൃത തിരിച്ചറിയൽ കാർഡിനായി അപേക്ഷ നൽകണം. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ, മറ്റു രേഖകൾ ഉൾപ്പെടെ സ്വന്തമായോ അക്ഷയ കേന്ദ്രം വഴിയോ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം അവസാന തീയതി ജൂലൈ 31. ഫോൺ: 04862 223409.
അധ്യാപക ഒഴിവ്
മൂന്നാർ ∙ വട്ടവട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി മലയാളം, തമിഴ് (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 17നു 11ന്.
∙തോപ്രാംകുടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ എച്ച്എസ്എസ്ടി ഇക്കണോമിക്സ്, മാത്തമാറ്റിക്സ് എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവ്. 17 ന് രാവിലെ 11 ന് അഭിമുഖം നടക്കും.
കാഞ്ചിയാർ ∙ ലബ്ബക്കട ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. എംഎ ഇംഗ്ലിഷിൽ നെറ്റും പിഎച്ച്ഡിയുമാണ് യോഗ്യത. മുൻപരിചയവുമുള്ളവർക്ക് മുൻഗണനയുണ്ട്. ഉദ്യോഗാർഥികൾ അപേക്ഷയും ബയോഡേറ്റയും 21ന് മുൻപ് [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. ഫോൺ: 9562034555.
അപേക്ഷ ക്ഷണിച്ചു
തൊടുപുഴ ∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പുറപ്പുഴ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ 2025-26 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസോ, തത്തുല്യ പരീക്ഷയോ പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 30ന് മുൻപ് സ്കൂൾ ഓഫിസിൽ സമർപ്പിക്കണം. ഫോൺ: 9400006479, 9846440088.
∙ തൊടുപുഴ ∙ ഇടവെട്ടി പഞ്ചായത്ത് 2025- സാമ്പത്തിക വർഷം 2026 തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആട്ടിൻ കൂട്, തൊഴുത്ത്, കോഴിക്കൂട്, കംപോസ്റ്റ് പിറ്റ്, ഫാം പോണ്ട്, അസോള ടാങ്ക്, കിണർ റീചാർജിങ് എന്നിവ നിർമിക്കുന്നതിലേക്ക് താഴെ പറയുന്നവരിൽ നിന്നു (അതിദരിദ്രർ ലിസ്റ്റിൽ ഉൾപ്പെട്ടവർ, ബിപിഎൽ കാർഡ് ഗുണഭോക്താക്കൾ, സ്ത്രീ ഗ്രഹനാഥയായ കുടുംബം, അംഗപരിമിതർ ഗ്രഹനാഥ/നാഥൻയായ കുടുംബം) അപേക്ഷ ക്ഷണിച്ചു. ഫോൺ: 04862 223809.