പെരുവന്താനം ∙ കേരളം തൊഴിലവസരങ്ങളുടെ ദേശീയ ഹബ്ബായി മാറുന്നുവെന്ന് മുൻ എംഎൽഎ രാജു എബ്രഹാം. പെരുവന്താനം സെന്റ് ആന്റണീസ് കോളജ് സംഘടിപ്പിച്ച ‘മെഗാ എജ്യു കാർണിവൽ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനിക തൊഴിലവസരങ്ങളും കോഴ്സുകളും ഒരു പ്രദർശനം പോലെ കോളജിലെ വിദ്യാർഥികൾ തന്നെ ഗ്രാമീണർക്കിടയിൽ അവതരിപ്പിച്ചത് മാതൃകാപരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോളജിലെ എഐ, റോബോട്ടിക്സ്, ഫാഷൻ ഡിസൈനിങ്, ഹോട്ടൽ മാനേജ്മെന്റ്, സൈക്കോളജി, സിഎംഎ, എസിസിഎ സൈബർ സെക്യൂരിറ്റി വിദ്യാർഥികൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. സമ്മേളനത്തിൽ പത്താം ക്ലാസ് വിഭാഗത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ 361 വിദ്യാർഥികളെയും ഹയർ സെക്കൻഡറി തലത്തിൽ 712 വിദ്യാർഥികളെയും മൊമന്റോ നൽകി ആദരിച്ചു.
റവ. ഡോ.
നിരപ്പേൽ ‘ബിസിനസ് ഐക്കൺ ഓഫ് ദി ഇയർ അവാർഡ്’ ഓക്സിജൻ സിഇഒ ഷിജോ കെ. തോമസിനും, റവ.
ഡോ. നിരപ്പേൽ ‘എജ്യുക്കേഷനൽ ഐക്കൺ ഓഫ് ദി ഇയർ അവാർഡ്’ ആനക്കൽ സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ റവ.
ഫാ. ആന്റണി തോക്കനാട്ടിനും സമ്മാനിച്ചു.
സ്പാഗോ ഇന്റർനാഷനൽ സിഇഒ ബെന്നി തോമസ് നേതൃത്വം നൽകിയ മോട്ടിവേഷനൽ ക്ലാസും, ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി നേതൃത്വം നൽകിയ കരിയർ ഗൈഡൻസ് ക്ലാസും ഉണ്ടായിരുന്നു.
മെഗാ എജ്യു കാർണിവലിൽ മുൻ എംഎൽഎ രാജു എബ്രഹാം, സിനിമാതാരം ഡയാന ഹമീദ്, പ്രജ്ഞാനാനന്ദ തീർഥ പാദസ്വാമികൾ, റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ.
പി.ബി.സതീഷ് കുമാർ, ആനക്കൽ സെന്റ് ആന്റണീസ് പബ്ലിക് സ്ക്കൂൾ പ്രിൻസിപ്പൽ റവ. ഫാ.
ആന്റണി തോക്കനാട്ട്, ഓക്സിജൻ ഗ്രൂപ്പ് ഫൗണ്ടർ ആൻഡ സിഇഒ ഷിജോ കെ. തോമസ്, അജയ് ഹാച്ചറീസ് സിഇഒ പി.വി.ജയൻ, പിടിഎ പ്രസിഡന്റ് ജോർജ് കൂരമറ്റം, കൺവീനർമാരായ ജോസ് ആന്റണി, റ്റിജോ മോൻ ജേക്കബ്, സുപർണ രാജു, പി.ആർ.രതീഷ്, ജസ്റ്റിൻ ജോസ്, അഞ്ജലി ആർ.
നായർ, എസ്.ഷാന്റിമോൾ, കിഷോർ ബേബി, ജിനു തോമസ്, ക്രിസ്റ്റി ജോസ്, ഡോ. ഷിജിമോൾ തോമസ് എന്നിവർ സംസാരിച്ചു. മെഗാ എജ്യു കാർണിവലിനോട് അനുബന്ധിച്ച് ഫാഷൻ ടെക്നോളജി വകുപ്പ് സംഘടിപ്പിക്കുന്ന മെഗാ ഫാഷൻ ഷോയും, ഹോട്ടൽ മാനേജ്മെന്റ് വകുപ്പ് ഒരുക്കുന്ന ഫുഡ് ഫെസ്റ്റും, മാനേജ്മെന്റ് വകുപ്പ് ഒരുക്കുന്ന കോർപറേറ്റ് വോക്കും കംപ്യൂട്ടർ വകുപ്പിന്റെ നേതൃത്വത്തിൽ എഐ ആൻഡ് റോബോട്ടിക്സ് എക്സിബിഷനും എവിയേഷൻ വകുപ്പിന്റെ സ്റ്റാളുകളും, സൈക്കോളജി വകുപ്പിന്റെ സ്റ്റാളുകളും ഉണ്ടായിരുന്നു.
കോളജിലെ വിദ്യാർഥികൾ തന്നെ തയാറാക്കിയ റോബോട്ടുകളുടെ പ്രദർശനവും ആകർഷണീയമായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]