മുട്ടം∙ മീനച്ചിൽ ശുദ്ധജലവിതരണ പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുമ്പോൾ സമാനമായി നടക്കുന്ന മുട്ടം, കരിങ്കുന്നം, കുടയത്തൂർ ശുദ്ധജലവിതരണ പദ്ധതി പൈപ്പുകൾ പൊട്ടിക്കുന്നതായി പരാതി. മാസങ്ങൾക്ക് മുൻപ് സ്ഥാപിച്ച് പ്രഷർ ടെസ്റ്റ് അടക്കമുള്ള എല്ലാ പരിശോധനകളും പൂർത്തിയാക്കിയ പൈപ്പുകളാണ് പൊട്ടുന്നത്. ഒരു മീറ്റർ വ്യാസമുള്ള പൈപ്പുകൾ മുട്ടം – കരിങ്കുന്നം – കുടയത്തൂർ പദ്ധതിയോട് ചേർന്ന് സ്ഥാപിക്കുന്നുണ്ട്.
ഇതിനായി മണ്ണുമാന്തി ഉപയോഗിച്ച് 2 മീറ്റർ ആഴത്തിലാണ് കുഴിയെടുക്കുന്നത്.
രാത്രികാലങ്ങളിൽ കുഴിയെടുക്കുന്നതിനാൽ മേൽനോട്ടത്തിന്ന് ആരും ഇല്ലാത്ത അവസ്ഥയാണ്. അതിഥിത്തൊഴിലാളികളാണ് ജോലിക്കാരിലേറെയും.
ഇവർക്ക് മേൽനോട്ടം വഹിക്കാൻ നിർവഹണ ഉദ്യോഗസ്ഥരില്ല. പദ്ധതി പൂർത്തിയായി കഴിഞ്ഞാൽ ഇതിന്റെ അറ്റകുറ്റപ്പണികൾ ബുദ്ധിമുട്ടാകുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
പൈപ്പുകൾ സ്ഥാപിച്ച് കഴിഞ്ഞാലും 2 വർഷത്തേക്ക് വരുന്ന അറ്റകുറ്റപ്പണി ചെയ്യാൻ കരാർ ജീവനക്കാരൻ ബാധ്യസ്ഥനാണ്.
നിലവിൽ പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനാൽ വരുംകാലങ്ങളിലേക്കുള്ള അറ്റകുറ്റപ്പണി ഏറ്റെടുക്കാൻ കഴിയില്ലെന്ന് മുട്ടം – കരിങ്കുന്നം – കുടയത്തൂർ പദ്ധതിയുടെ കരാറുകാരൻ അധികാരികൾക്ക് കത്ത് നൽകിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ കൃത്യമായ മേൽനോട്ടത്തിൽ പദ്ധതിയുടെ നിർമാണ ജോലികൾ നടത്തണമെന്നാണ് ജനപ്രതിനിധകളുടെയും നാട്ടുകാരുടെയും ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

