മൂന്നാർ∙ ദേവികുളം പഞ്ചായത്ത് ശേഖരിക്കുന്ന ടൺകണക്കിന് അജൈവ മാലിന്യങ്ങൾ സംഭരണ കേന്ദ്രത്തിലെത്തിൽ എത്തിക്കാൻ ഗതാഗത സംവിധാനമില്ല. ടൺ കണക്കിന് സാധനങ്ങൾ ചുമന്നാണ് കേന്ദ്രത്തിൽ എത്തിക്കുന്നത്. കുട്ടിയാർവാലിയിലെ പുഴയ്ക്ക് മറുകരയുള്ള സ്ഥലത്തേക്കാണ് ശുചീകരണ തൊഴിലാളികൾ മാലിന്യങ്ങൾ ചുമന്നെത്തിക്കുന്നത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ കുട്ടിയാർവാലിയിലെ ജനവാസ മേഖല വരെ വാഹനത്തിൽ എത്തിക്കും.
ഇവിടെനിന്നാണ് സ്ത്രീ തൊഴിലാളികൾ അര കിലോമീറ്റർ ദൂരത്തുള്ള ഷെഡിലേക്ക് സുരക്ഷിതമല്ലാത്ത തടിപ്പാലം വഴി മാലിന്യങ്ങൾ എത്തിക്കുന്നത്. ഭാരമുള്ള കുപ്പികളും മറ്റു മടങ്ങുന്ന ചാക്ക് വഴിയിലൂടെ വലിച്ചാണ് പലരും കേന്ദ്രത്തിലെത്തിക്കുന്നത്.
കുട്ടിയാറിന് കുറുകെ പാലം നിർമിച്ച് മാലിന്യ സംരക്ഷണ കേന്ദ്രത്തിലേക്ക് വാഹനം എത്തിക്കാനുളള സംവിധാനമൊരുക്കണമെന്നാണ് ശുചീകരണ തൊഴിലാളികളുടെ ആവശ്യം.
പ്ലാസ്റ്റിക് ഉൾപ്പെടെ വിറ്റതിൽ അഴിമതി
കുട്ടിയാർവാലിയിലെ സംഭരണ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്, ചില്ലു കുപ്പികൾ എന്നിവ വിറ്റ വകയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി ആരോപണം. ഒരു വർഷത്തിനിടയിലാണ് ലക്ഷങ്ങളുടെ പ്ലാസ്റ്റിക്, ഒഴിഞ്ഞ കുപ്പികൾ എന്നിവ വിൽപന നടത്തിയത്. എന്നാൽ സാധനങ്ങൾ വിറ്റ വകയിൽ ലഭിച്ച ലക്ഷങ്ങളുടെ കണക്ക് പഞ്ചായത്തിൽ ഇല്ലെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. സ്ഥലം മാറിപ്പോയ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ടൺ കണക്കിന് സാധനങ്ങൾ വിറ്റ് ലക്ഷങ്ങൾ തട്ടിയെടുത്തതെന്ന് പഞ്ചായത്തംഗങ്ങൾ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

