മറയൂർ∙ മൂന്നാർ – മറയൂർ റോഡിൽ ആനയ്ക്കപ്പെട്ടിക്ക് സമീപം പുളിക്കരവയലിൽ വാൻ നിയന്ത്രണം വിട്ടുമറിഞ്ഞു 2 കുട്ടികൾ അടക്കം 3 പേർക്കു ഗുരുതര പരുക്ക്. തിരുവനന്തപുരം കടയ്ക്കലിൽ നിന്നെത്തിയ 16 അംഗ വിനോദയാത്രാ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്.
സനിക (14), അർണബ് (10), ഡ്രൈവർ രതീഷ് എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്.
സനികയ്ക്ക് തലയിലും അർണബിന് തോളെല്ലിനും രതീഷിന് നെഞ്ചിനുമാണ് പരുക്കേറ്റത്. ഇവരെ തൊടുപുഴയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മറ്റുള്ളവരുടെ പരുക്കുകൾ ഗുരുതരമല്ല. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]