ചിന്നക്കനാൽ∙ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്താണെന്ന് അവകാശപ്പെടുന്ന ചിന്നക്കനാൽ പഞ്ചായത്തിലെ പാെതുഇടങ്ങളിൽ വീണ്ടും മാലിന്യക്കൂമ്പാരങ്ങൾ നിറയുന്നു. പഞ്ചായത്തും ഹരിതകർമ സേനയും വിവിധ സന്നദ്ധ സംഘടനകളും ചേർന്ന് പഞ്ചായത്തിനെ മാലിന്യ മുക്തമാക്കാൻ ദിവസങ്ങളോളം നീണ്ട
ക്യാംപെയ്ൻ സംഘടിപ്പിച്ചിരുന്നു. എന്നാൽ വിനോദ സഞ്ചാര കേന്ദ്രമായ ചിന്നക്കനാൽ പഞ്ചായത്തിലെ ഭൂരിഭാഗം പാെതുസ്ഥലങ്ങളും വീണ്ടും പഴയ പടിയായി.
ജലസ്രോതസ്സുകളിൽ ഉൾപ്പെടെ സാമൂഹിക വിരുദ്ധർ മാലിന്യം തള്ളുകയാണെന്ന് നാട്ടുകാർ പറയുന്നു.
അധികൃതർ സ്ഥാപിച്ച വേസ്റ്റ് ബിന്നുകളാെഴിവാക്കിയാണ് ചിലർ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത്. ചില ഹോംസ്റ്റേകളിൽ നിന്നുൾപ്പെടെ മാലിന്യം റോഡരികിൽ തള്ളുന്നതായി പരാതിയുണ്ട്.
ഉറവിട മാലിന്യ സംസ്കരണത്തിന് നടപടി സ്വീകരിക്കാതെ നാടാെട്ടുക്കും വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചതു കാെണ്ട് ഫലമില്ലെന്നും ശക്തമായ ബോധവൽക്കരണം ആവശ്യമാണെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
ചിന്നക്കനാലിൽ അനുവദിച്ച മാലിന്യ പ്ലാന്റിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കി മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]