മൂന്നാർ ∙ പൊതുമരാമത്ത് വകുപ്പ് ഓഫിസിലും റിസോർട്ടിലും ശംഖുവരയൻ പാമ്പുകളിറങ്ങി പരിഭ്രാന്തി പരത്തി. പാമ്പുകളെ വനംവകുപ്പ് പിടികൂടി. ഇക്കാ നഗറിൽ പ്രവർത്തിക്കുന്ന പൊതുമരാമത്ത് വകുപ്പ് ബിൽഡിങ്സ് വിഭാഗം കെട്ടിടത്തിന്റെ പഴയ സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് ജീവനക്കാർ പാമ്പിനെ കണ്ടത്.
വിവരമറിയിച്ചതിനെ തുടർന്ന് മൂന്നാർ ആർആർടി സംഘമെത്തി പാമ്പിനെ പിടികൂടി. നടയാർ റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ റിസോർട്ടിലും ഉച്ചകഴിഞ്ഞാണ് പാമ്പിനെ ജീവനക്കാർ കണ്ടെത്തിയത്.
ആർആർടി സംഘമെത്തി പാമ്പിനെ പിടികൂടി. ഇരു പാമ്പുകളെയും പിന്നീട് വനത്തിൽ തുറന്നുവിട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]