ഇന്ന്
∙ ബാങ്ക് അവധി
കട്ടപ്പന കമ്പോളം
ഏലം: 2400-2600
കുരുമുളക്: 676
കാപ്പിക്കുരു(റോബസ്റ്റ): 235
കാപ്പി പരിപ്പ്(റോബസ്റ്റ): 430
കൊട്ടപ്പാക്ക്: 240
മഞ്ഞൾ: 240, ചുക്ക്: 265
ഗ്രാമ്പൂ: 825, ജാതിക്ക: 325
ജാതിപത്രി: 1550-2050
∙ മുരിക്കാശേരി കമ്പോളം
കൊക്കോ: 135
കൊക്കോ (ഉണക്ക): 400
∙ അടിമാലി കമ്പോളം
കൊക്കോ: 90
കൊക്കോ ഉണക്ക: 375
വൈദ്യുതി മുടക്കം
വണ്ണപ്പുറം ∙ 33കെവി ലൈനിൽ ടച്ചിങ് വർക്ക് നടക്കുന്നതിനാൽ 16ന് വണ്ണപ്പുറം സെക്ഷന്റെ പരിധിയിലുള്ള എല്ലാ പ്രദേശങ്ങളിലും രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങും. ഗതാഗതനിയന്ത്രണം
തൊടുപുഴ ∙ വെങ്ങല്ലൂർ – മങ്ങാട്ടുകവല നാലുവരിപ്പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 30 വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണമുണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഫൊട്ടോഗ്രഫി,വിഡിയോഗ്രഫി പരിശീലനം
ചെറുതോണി ∙ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം വരുന്ന 15 മുതൽ ആരംഭിക്കുന്ന സൗജന്യ ഫൊട്ടോഗ്രഫി ആൻഡ് വിഡിയോഗ്രഫി സംരംഭകത്വ പരിശീലനത്തിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഫൊട്ടോഗ്രഫി ഇൻഡോർ ആൻഡ് ഔട്ഡോർ ഷൂട്ടിങ്, സ്റ്റുഡിയോ ഷൂട്ടിങ്, ഫോട്ടോ എഡിറ്റിങ്, വിഡിയോ എഡിറ്റിങ് മുതലായ മേഖലകളിൽ വിദഗ്ധ പരിശീലനമാണ് നൽകുന്നത്.
കട്ടപ്പന ആർഎസ്ഇടിഐ ക്യാംപസിൽ നടക്കുന്ന പരിശീലനം സൗജന്യമായിരിക്കും. പരിശീലന കാലാവധി 31 ദിവസം.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻസിവിഇടി സർട്ടിഫിക്കറ്റ് ലഭിക്കും. കൂടാതെ 2 വർഷത്തെ സൗജന്യ സംരംഭകത്വ ഗൈഡൻസും ഉണ്ടായിരിക്കും.
7306890145.
ജോലി ഒഴിവ്
രാജകുമാരി∙ രാജകുമാരി ഗവ.വിഎച്ച്എസ്എസിൽ യുപി വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 15ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]