
മൂന്നാർ∙ മുതിരപ്പുഴയിലുടെ ഒഴുകിയെത്തി കാട്ടുവള്ളിയിൽ പിടിച്ചു കിടന്ന ഇതര സംസ്ഥാന തൊഴിലാളിയെ അഗ്നി രക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി. പഴയ മൂന്നാറിലെ സ്വകാര്യ റിസോർട്ടിൽ ജോലി ചെയ്യുന്ന രാജസ്ഥാൻ സ്വദേശിയായ സുമയെയാണ് (26) മുതിരപ്പുഴയിൽ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
ഇന്നലെ നാലു മണിയോടെയാണ് മുതിരപുഴയിലെ പഴയ മൂന്നാർ ഭാഗത്ത് ഇയാൾ ഒഴുകിയെത്തുന്നത് നാട്ടുകാർ കണ്ടത്.
ഒഴുകിയെത്തിയ ഇയാൾ ഹൈറേഞ്ച് ക്ലബ് ഭാഗത്ത് പുഴയിലെ കാട്ടുവള്ളിയിൽ പിടിച്ചു കിടന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങളിലൊരാൾ പുഴയിലൂടെ നീന്തി മറുകരയെത്തി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
തുടർന്ന് പെഡൽ ബോട്ടിലെത്തിയ മറ്റ് അംഗങ്ങൾ ചേർന്ന് ഇയാളെ കരയ്ക്ക് എത്തിച്ചു. പൊലീസിന്റെ സഹായത്തോടെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മദ്യലഹരിയിലായ ഇയാൾ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]