
അടിമാലി ∙ ദേശീയ പാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കീ.മീ ദൂരത്തിൽ നടക്കുന്ന നിർമാണം തടസ്സപ്പെടുത്തുന്ന കോടതിവിധിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വാളറയിൽ ശയനപ്രദക്ഷിണം നടത്തി. മുൻ ഡിസിസി പ്രസിഡന്റ് റോയി കെ.പൗലോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ദേശീയ ജനറൽ സെക്രട്ടറി എ.കെ.മണി, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എം.എ.അൻസാരി, ജോൺ സി.ഐസക്, പോൾ മാത്യു, ഡി.കുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഷിൻസ് ഏലിയാസ്, ജോബി ചെമ്മല, ജില്ല വൈസ് പ്രസിഡന്റ് ടോണി തോമസ്, ഹാപ്പി കെ.വർഗീസ്, കെ.കൃഷ്ണ മൂർത്തി എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് എൽഡിഎഫ് ഹർത്താൽ സമാധാനപരം
ദേശീയ പാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള നിർമാണ ജോലികൾ തടസ്സപ്പെടുന്ന കോടതി വിധിക്ക് ഉത്തരവാദി സംസ്ഥാന സർക്കാരും വനം വകുപ്പുമാണെന്നു കുറ്റപ്പെടുത്തി യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി അടിമാലി, വെള്ളത്തൂവൽ, പള്ളിവാസൽ പഞ്ചായത്തുകളിൽ ഹർത്താൽ നടത്തി.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ പൊതുജന മധ്യത്തിൽ കളങ്കപ്പെടുത്താൻ ഉദ്യോഗസ്ഥ ലോബി നടത്തുന്ന നീക്കത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് അടിമാലി പഞ്ചായത്തിലും ഹർത്താൽ നടത്തി.കെഎസ്ആർടിസി ബസുകളും അത്യാവശ്യ വാഹനങ്ങളും നിരത്തിലിറങ്ങി.
ടൗണിൽ വാഹനങ്ങൾ 5 മിനിറ്റു നേരം തടഞ്ഞിട്ട ശേഷം വിട്ടയയ്ക്കുന്ന സമീപനമാണ് ഹർത്താൽ അനുകൂലികൾ സ്വീകരിച്ചത്.
വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു.
പാതയിലെ നിയമക്കുരുക്ക്
∙ എൻഎച്ച് 85ൽ കൊച്ചി– മുതൽ മൂന്നാർ വരെയുള്ള ദൂരത്തിൽ 980 കോടി അനുവദിച്ചുള്ള നവീകരണ പ്രവൃത്തികൾ ആരംഭിച്ചപ്പോൾ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കീ.മീ ദൂരത്തിൽ വനം വകുപ്പ് തടസ്സവാദങ്ങളുമായി എത്തി.
∙ മൂവാറ്റുപുഴ നിർമല കോളജ് വിദ്യാർഥിനി കിരൺ സജു വനംവകുപ്പിന്റെ വാദത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചു അനുകൂല വിധി നേടി. അങ്ങനെ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിൽ 100 അടി വീതിയിൽ റോഡിനു വേണ്ടിയുള്ള സർവേ നടന്നിട്ടുണ്ട് എന്നത് അംഗീകരിക്കപ്പെട്ടു.
∙ നേര്യമംഗലം മുതൽ വാളറ വരെയുള്ള14.5 കീ.മീ ദൂരത്തിന് വനം വകുപ്പിന് അവകാശം ഇല്ലെന്നും വികസനത്തെ എതിർക്കരുതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വനം വകുപ്പിനോടു നിർദേശിച്ചു.
∙ തുടർന്ന് ഡീൻ കുര്യാക്കോസ് എംപിയുടെ സാന്നിധ്യത്തിൽ നടന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ നിർമാണ ജോലികൾ ആരംഭിക്കുന്നതിന് തീരുമാനമായി.
വനമേഖലയിൽ 10 മീറ്റർ വീതിയിൽ നിർമാണ ജോലികൾ നടത്തുന്നതിനാണ് യോഗത്തിൽ ധാരണയായതിന്റെ പശ്ചാത്തലത്തിൽ ജനുവരി 21ന് കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വനമേഖലയിൽ നവീകരണ ജോലികൾ തുടങ്ങാനായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]