
മൂലമറ്റം∙ അറക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഐപി വിഭാഗത്തിൽ കഴിഞ്ഞ വർഷം സ്ഥാപിച്ച സീലിങ് പൊളിയുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് കഴിഞ്ഞ വർഷം സീലിങ് സ്ഥാപിച്ചത്.
കിടത്തിച്ചികിത്സ പുനരാരംഭിക്കാത്തതിനാൽ കെട്ടിടം അടച്ചിട്ടിരിക്കുകയായിരുന്നു. കോവിഡ് കാലത്തിന് മുൻപ് പ്രതിദിനം മുന്നൂറോളം രോഗികൾ ഇവിടെ ചികിത്സ തേടിയിരുന്നു. കിടത്തിച്ചികിത്സയും ഉണ്ടായിരുന്നു.
കോവിഡ് വ്യാപകമായതോടെയാണ് കിടത്തിച്ചികിത്സ ഒഴിവാക്കിയത്.
എന്നാൽ ഇത് പുനഃസ്ഥാപിക്കാൻ നടപടിയായിട്ടില്ല. അറക്കുളം, വെള്ളിയാമറ്റം, കുടയത്തൂർ പ്രദേശങ്ങളിൽനിന്ന് ഒട്ടേറെ ആളുകളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. കിടത്തിച്ചികിത്സ തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അറക്കുളം പ്രാഥമികാരോഗ്യ കേന്ദ്രം കമ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്താനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]