
പൊലീസ് ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ച പൊലീസുകാരൻ അറസ്റ്റിൽ
വണ്ടിപ്പെരിയാർ ∙ വനിതാ പൊലീസ് ഉദ്യോഗസ്ഥർ വസ്ത്രം മാറാനുപയോഗിക്കുന്ന ക്വാർട്ടേഴ്സിലെ ശുചിമുറിയിലടക്കം ഒളിക്യാമറ സ്ഥാപിച്ചു നഗ്നദൃശ്യങ്ങൾ പകർത്തുകയും ദൃശ്യങ്ങൾ അയച്ചുകൊടുത്തു സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തുകയും ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ വൈശാഖിനെയാണ് ഇടുക്കി സൈബർ പൊലീസ് പിടികൂടിയത്. പൊലീസ് ക്വാർട്ടേഴ്സിന്റെ വിവിധ ഭാഗങ്ങളിലായി 4 ക്യാമറകൾ സ്ഥാപിച്ച വൈശാഖ് ഇവ തന്റെ മൊബൈൽ ഫോണുമായി കണക്ട് ചെയ്തു.
ഇയാൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ സമീപമാണു ക്യാമറ സ്ഥാപിച്ച ക്വാർട്ടേഴ്സും. അടച്ചുപൂട്ടാത്ത ക്വാർട്ടേഴ്സിൽ എപ്പോഴും ആർക്കും കയറാവുന്ന സാഹചര്യം മുതലെടുത്താണു ശുചിമുറിയിലടക്കം ക്യാമറ സ്ഥാപിച്ചത്.7 മാസമായി ഇയാൾ വനിതാ ഉദ്യോഗസ്ഥരുടെ നഗ്നദൃശ്യങ്ങൾ ശേഖരിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സഹപ്രവർത്തകയായ സിപിഒയുടെ ദൃശ്യങ്ങൾ ശേഖരിച്ച വൈശാഖ് അവരുടെ തന്നെ മൊബൈൽ ഫോണിലേക്ക് ഇത് അയച്ചുനൽകി ബ്ലാക്മെയിൽ നടത്താനും ശ്രമിച്ചു. ഇതിനു വഴങ്ങാൻ കൂട്ടാക്കാതിരുന്ന വനിതാ സിവിൽ പൊലീസ് ഓഫിസർ വനിതാ സെല്ലിൽ പരാതി നൽകി.
വനിതാ സെൽ പരാതി സൈബർ വിഭാഗത്തിനു കൈമാറി. ഇവർ അന്വേഷണം നടത്തിയശേഷം വണ്ടിപ്പെരിയാറിൽ എത്തി ഇയാളെ പിടികൂടുകയായിരുന്നു.
കോടതി റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]